കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

സ്പെഷ്യല്‍ റീവാല്വേഷന്‍ രജിസ്ട്രേഷന്‍

കാലിക്കറ്റ് സര്‍വകലാശാല നടത്തിയ വിവിധ പരീക്ഷകളുടെ സ്പെഷ്യല്‍ റീവാല്വേഷന് അപേക്ഷിക്കുന്നതിനാവശ്യമായ ഓണ്‍ലൈന്‍ ലിങ്ക് സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ 15-ന് മുമ്പായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തി അപേക്ഷയുടെ പ്രിന്റ്ഔട്ടും ചലാന്‍ റസീറ്റും ഡപ്യൂട്ടി രജിസ്ട്രാര്‍, റീവാല്വേഷന്‍ ബ്രാഞ്ച്, പരീക്ഷാഭവന്‍, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ. പിന്‍-673635 എന്ന വിലാസത്തില്‍ 19-ന് മുമ്പായി സമര്‍പ്പിക്കണം.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2016 മുതല്‍ പ്രവേശനം രണ്ടാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 24-ന് ആരംഭിക്കും.

 

Share news
error: Content is protected !!
Scroll to Top