ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് എടുത്തശേഷം പൈലറ്റും ക്യാബിന്‍ ക്രൂ അംഗങ്ങളും 48 മണിക്കൂര്‍ നേരത്തേക്ക് ജോലി ചെയ്യില്ലെന്ന് ഡി.ജി.സി.എ ഏവിയേഷന്‍ റെഗുലേറ്റര്‍. 48 മണിക്കൂര്‍ നേരത്തേക്ക് ഇവര്‍ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ ജോലിയില്‍ തുടര്‍ന്നു പ്രവേശിക്കാമെന്നും ഡി.ജി.സി.എ വ്യക്തമാക്കി.
കോവിഡ് വാക്‌സിന്‍ എടുത്ത ശേഷം വാക്‌സിന്‍ കേന്ദ്രത്തില്‍ തന്നെ 30 മിനുട്ട് നേരം നിരീക്ഷണത്തില്‍ നിര്‍ത്തും. വാക്‌സിന്‍ സ്വീകരിച്ചതിനെ തടര്‍ന്ന് ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇവര്‍ക്ക് ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാണിത്. തുടര്‍ന്ന് 48 മണിക്കൂര്‍ നേരത്തേക്ക് വിമാനം പറത്തുന്നതിന് ഇവര്‍ അയോഗ്യരായിരിക്കും.
പൈലറ്റ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കാണിക്കുയാണെങ്കില്‍ ഉത്തരവാദിത്വപ്പെട്ട ഡോക്ടര്‍മാര്‍ ഇവരെ പരിശോധിക്കും. തുടര്‍ന്ന് ഇവര്‍ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ മാറിയശേഷമായിരിക്കും ജോലിയില്‍ പ്രവേശിക്കുകയെന്നും ഡി.ജി.സി.എ വ്യക്തമാക്കി




