കോവിഡ് 19: മലപ്പുറം 246 പേര്‍ക്ക് രോഗമുക്തി 142 പേര്‍ക്ക് രോഗബാധ

മലപ്പുറം: ജില്ലയില്‍ കോവിഡ് ചികിത്സയിലായിരുന്ന 246 പേര്‍ കൂടി ഇന്ന് (മാര്‍ച്ച് ഒമ്പത്) രോഗമുക്തരായതോടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 1,17,123 ആയി. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്ന സാഹചര്യത്തിലും 142 പേര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 134 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ ഏഴ് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്.

17,120 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 2,120 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 127 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 63 പേരും 23 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 582 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

ആരോഗ്യ ജാഗ്രത ഉറപ്പാക്കണം

വിദ്യാലയങ്ങള്‍, തൊഴിലിടങ്ങള്‍ മറ്റ് നേരിട്ട് സമ്പര്‍ക്ക സാധ്യതയേറിയ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് ബാധ തടയുന്നതിനായി കൃത്യമായ ആരോഗ്യ ജാഗ്രത ഉറപ്പാക്കണം.
ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകാതെ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് (മാര്‍ച്ച് ഒമ്പത്) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍നഗര്‍ 01
ആലങ്കോട് 01
ആലിപ്പറമ്പ 02
അമരമ്പലം 02
ആനക്കയം 01
അങ്ങാടിപ്പുറം 03
ചോക്കാട് 03
എടപ്പറ്റ 01
എടപ്പാള്‍ 01
എടരിക്കോട് 01
എടവണ്ണ 03
എടയൂര്‍ 03
ഇരിമ്പിളിയം 05
കാലടി 01
കണ്ണമംഗലം 04
കോട്ടക്കല്‍ 04
കുറുവ 01
കുറ്റിപ്പുറം 04
കുഴിമണ്ണ 01
മലപ്പുറം 12
മഞ്ചേരി 10
മാറാക്കര 01
മാറഞ്ചേരി 02
മൂന്നിയൂര്‍ 06
മാര്‍ക്കനാട് 01
മുതുവല്ലൂര്‍ 02
നന്നംമുക്ക് 07
നെടിയിരുപ്പ് 01
നിലമ്പൂര്‍ 03
ഒതുക്കുങ്ങല്‍ 02
പറപ്പൂര്‍ 07
പെരിന്തല്‍മണ്ണ 01
പെരുമണ്ണ ക്ലാരി 02
പെരുമ്പടപ്പ് 01
പൊന്മള 02
പൊന്നാനി 01
പുലാമന്തോള്‍ 02
പുല്‍പ്പറ്റ 01
പുറത്തൂര്‍ 01
പുഴക്കാട്ടിരി 02
തലക്കാട് 03
തവനൂര്‍ 02
തേഞ്ഞിപ്പലം 01
തിരുനാവായ 03
തിരുവാലി 02
തൃക്കലങ്ങോട് 04
തിരൂരങ്ങാടി 02
ഊര്‍ങ്ങാട്ടിരി 01
വളാഞ്ചേരി 02
വട്ടംകുളം 03
വാഴയൂര്‍ 01
വഴിക്കടവ് 01
വേങ്ങര 04
വെട്ടം 02
വണ്ടൂര്‍ 02

Share news
error: Content is protected !!
Scroll to Top