Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

HIGHLIGHTS : ഐ.ഇ.ടി. കോഷന്‍ ഡെപ്പോസിറ്റ് വിതരണം കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജിലെ 2016-20 ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ കോഷന്‍ ഡപ്പോസിറ്റ്, ടി.സി., സ...

ഐ.ഇ.ടി. കോഷന്‍ ഡെപ്പോസിറ്റ് വിതരണം

കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജിലെ 2016-20 ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ കോഷന്‍ ഡപ്പോസിറ്റ്, ടി.സി., സി.സി. എന്നിവ 22 മുതല്‍ 29 വരെ കോളേജില്‍ വിതരണം ചെയ്യും. വിദ്യാര്‍ത്ഥികള്‍ അവരുടെ കുടിശ്ശിക നികത്തി ബാങ്ക് അക്കൗണ്ട് നമ്പര്‍ നിര്‍ദ്ദിഷ്ട ഫോമില്‍ രേഖപ്പെടുത്തി ഓഫീസില്‍ നേരിട്ട് ഹാജരാക്കേണ്ടതാണ്. എം.ഇ.-ജനുവരി 22, ഇ.സി.ഇ.-23, ഇ.ഇ.ഇ.-25, പി.ടി.-27, ഐ.ടി.-29 എന്ന ക്രമത്തില്‍ രാവിലെ 10.30 മുതല്‍ 1 മണി വരെ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cuiet.info എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

sameeksha-malabarinews

ബിരുദപഠനം തുടരാന്‍ അവസരം

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ ബിരുദ കോഴ്സുകള്‍ക്ക് 2015, 2016, 2017 വര്‍ഷങ്ങളില്‍ പ്രവേശനം നേടി ഒന്നും രണ്ടും മൂന്നും നാലും അഞ്ചും സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം തുടര്‍പഠനം നടത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ആറാം സെമസ്റ്ററിലേക്ക് പുനപ്രവേശനത്തിന് പിഴ കൂടാതെ 25 വരേയും 100 രൂപ പിഴയോടു കൂടി 30 വരേയും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.sdeuoc.ac.in>Notification, 0494 2407356, 2407494

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ ചിയ്യാരം, തൃശൂര്‍ ചേതന കോളേജ് ഓഫ് മീഡിയ ആന്റ് പെര്‍ഫോമിംഗ് ആര്‍ട്സിലെ 2019 സ്‌കീം, 2019 പ്രവേശനം സി.ബി.സി.എസ്.എസ്.-പി.ജി. എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ഏപ്രില്‍ 2020 ഒന്നാം സെമസ്റ്റര്‍ പരീക്ഷകള്‍ 27-നും രണ്ടാം സെമസ്റ്റര്‍ ഫെബ്രുവരി 8-നും ആരംഭിക്കും.

അഫിലിയേറ്റഡ് കോളേജുകളിലെ 2019 സിലബസ്, 2019 പ്രവേശനം സി.ബി.സി.എസ്.എസ്.-യു.ജി. രണ്ടാം സെമസ്റ്റര്‍ ബി.എ. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഫെബ്രുവരി 8-ന് ആരംഭിക്കും.

സര്‍വകലാശാല പഠനവിഭാഗങ്ങളിലെ സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ., എം.ടി.എ. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 18-ന് ആരംഭിക്കും.

ആറാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഫെബ്രുവരി 17-ന് ആരംഭിക്കും.

കോളേജ് വിദ്യാര്‍ത്ഥികളില്‍ 2015-2018 പ്രവേശനം സി.യു.സി.ബി.സി.എസ്.എസ്.-യു.ജി.രണ്ടാം സെമസ്റ്റര്‍ ബി.എ. അഫ്സല്‍ ഉലമ ഏപ്രില്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഫെബ്രുവരി 8-ന് ആരംഭിക്കും.

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല 2018 പ്രവേശനം സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍, എം.എ. മലയാളം, എം.എ. മലയാളം വിത്ത് ജേണലിസം നവംബര്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.

2004, 2012 സ്‌കീം പത്താം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ജൂലൈ 2020 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2014, 2009, 2009 പാര്‍ട് ടൈം സ്‌കീം എട്ടാം സെമസ്റ്റര്‍ ബി.ടെക്. എ.ഇ., എ.യു., ബി.ടി., ഇ.ഇ.ഇ., ഐ.ടി., എം.ഇ., പി.ഇ., സി.എച്ച്., എം.ടി. നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല മൂന്നാം വര്‍ഷ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ഏപ്രില്‍ 2019 പരീക്ഷയുടേയും അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ബ്രോഡ്കാസ്റ്റിംഗ് ആന്റ് ജേണലിസം നവംബര്‍ 2019 പരീക്ഷയുടേയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബ്സൈറ്റില്‍

കാലിക്കറ്റ് സര്‍വകലാശാല 21-ന് ആരംഭിക്കുന്ന രണ്ടാം വര്‍ഷ അദീബെ ഫാസില്‍ പ്രിലിമിനറി ഏപ്രില്‍ 2020 പരീക്ഷയുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.

എം.എസ്.സി. ഫുഡ് സയന്‍സ് ആന്റ് ടെക്നോളജി സ്പോട്ട് അഡ്മിഷന്‍

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സ്, വാഴയൂര്‍ സാഫി കോളേജ് എന്നിവിടങ്ങളിലെ സ്വാശ്രയ എം.എസ്.സി. ഫുഡ് സയന്‍സ് ആന്റ് ടെക്നോളജി കോഴ്സിന് ബി.എസ്.സി. ഫുഡ് സയന്‍സ് ആന്റ് ടെക്നോളജി വിഭാഗത്തില്‍ മുസ്ലീം-1, എസ്.സി.,/എസ്.ടി./ഒ.ഇ.സി.-1, പി.എച്ച്.-1 മറ്റ് ബി.എസ്.സി. വിഭാഗത്തില്‍ ഇ.ഡബ്ല്യു.എസ്.-1, എസ്.സി./എസ്.ടി./ഒ.ഇ.സി.-2, സ്പോര്‍ട്സ്-1 ലക്ഷദ്വീപ്-1, എന്‍.ആര്‍.ഐ.-2 എന്നീ ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ആവശ്യമായ അസ്സല്‍ രേഖകള്‍, ഫീസ് എന്നിവ സഹിതം 18-ന് രാവിലെ 11 മണിക്ക് സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ ഹാജരാകണം. പ്രസ്തുത വിഭാഗത്തില്‍പ്പെട്ടവരുടെ അഭാവത്തില്‍ ജനറല്‍ വിഭാഗത്തില്‍ നിന്നും പ്രവേശനം നടത്തുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407345 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!