Section

malabari-logo-mobile

തിരൂരങ്ങാടിക്ക് ബജറ്റില്‍ 61 കോടിയുടെ പദ്ധതികള്‍

HIGHLIGHTS : സംസ്ഥാനത്ത് നിര്‍മിക്കുന്ന 36 റയില്‍വേ മേല്‍പ്പാലങ്ങളില്‍ ചിറമംഗലം റെയില്‍വേ മേല്‍പ്പാലം ഇടം പിടിച്ചു. പരപ്പനങ്ങാടി ചീര്‍പ്പിങ്ങള്‍ സയന്‍സ് പാര്‍ക്...

സംസ്ഥാനത്ത് നിര്‍മിക്കുന്ന 36 റയില്‍വേ മേല്‍പ്പാലങ്ങളില്‍ ചിറമംഗലം റെയില്‍വേ മേല്‍പ്പാലം ഇടം പിടിച്ചു.

പരപ്പനങ്ങാടി ചീര്‍പ്പിങ്ങള്‍ സയന്‍സ് പാര്‍ക്കിന്റെ രണ്ടാം ഘട്ടനിര്‍മ്മാണത്തിന് 20 കോടി രൂപയും എടരിക്കോട്, തെന്നല പെരുമ്പുഴ തോട് നവീകരണം 5 കോടി രൂപയും അനുവദിച്ചു.
തെന്നല പഞ്ചായത്ത് മടക്കപ്പടം കാപ്പ് ജല സേചന പദ്ധതി 2 കോടി, പെരുമണ്ണ ക്ലാരികുടുംബാരോഗ്യ കേന്ദ്രം കെട്ടിട നിര്‍മാണം 5 കോടി, വെഞ്ചാലി കാപ്പ് പദ്ധതി 5 കോടി, പരപ്പനങ്ങാടി ടിപ്പു സുല്‍ത്താന്‍ റോഡ് നവീകരണം 2 കോടി, തിരൂരങ്ങാടി താലൂക് ആസ്പത്രി മലിന ജല ശുദ്ധീകരണ പ്ലാന്റ് 2.5 കോടി, ഉള്ളനം കുടിവെള്ള പദ്ധതി 15 കോടി, പാറക്കടവ് പാലം പുനര്‍നിര്‍മാണം 10 കോടി, പൂരപ്പുഴ റഗുലേറ്റര്‍ കം ബ്രിഡ്ജ് പുനര്‍ നിര്‍മാണം 30 കോടി, തിരൂരങ്ങാടി പൈതൃക മ്യുസിയം നിര്‍മാണം 5 കോടി, മോര്യ കാപ്പ് ജല സേചന പദ്ധതി 5 കോടി, പരപ്പനങ്ങാടി സദ്ദാം ബീച്ച്, ആവിയില്‍ ബീച്ച്, പുത്തന്‍ കടപ്പുറം, ഒട്ടുമ്മല്‍, ചപ്പപടി, ആലുങ്ങള്‍, ആലുങ്ങള്‍ ഫിഷ് ലാന്റിംഗ് സെന്റര്‍, തൈളപ്പില്‍ എന്നിവിടങ്ങളില്‍ കടല്‍ ഭിത്തി നിര്‍മാണം 5 കോടി, വെഞ്ചാലി എക്സ്പ്രസ്സ് കനാല്‍ നിര്‍മാണം 5 കോടി, വെഞ്ചാലി വലിയ തോട് നവീകരണവും തടയണ നിര്‍മാണവും 10 കോടി, തിരൂരങ്ങാടി മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിട നിര്‍മാണം 5 കോടി, ചെമ്മാട് റസ്റ്റ് ഹൗസ് നവീകരണം 4 കോടി, നന്നമ്പ്ര പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി 60 കോടി, എടരികോട് പറപ്പൂര്‍ റോഡ് നവീകരണം 4 കോടി, കാളംതിരുത്തി പൂകുലങ്ങര പാലം നിര്‍മാണം 15 കോടി, പരപ്പനങ്ങാടി എല്‍.ബി.എസ് ഐ.ഐ.എസ്.ടി സ്ഥലം ഏറ്റെടുക്കലും കെട്ടിട നിര്‍മാണവും 30 കോടി, പരപ്പനങ്ങാടി ചെമ്മലപ്പാറ പൂരപ്പറമ്പ് പാലം നിര്‍മ്മാണം 20 കോടി, എടരിക്കോട് പുതുപ്പറമ്പ് വേങ്ങര റോഡ് നവീകരണം 2 കോടി, പരപ്പനങ്ങാടി ന്യൂക്കട്ട് വാട്ടര്‍ സ്റ്റോറേജ് പദ്ധതിയും റെഗുലെറ്റര്‍ പുനര്‍നിര്‍മ്മാണവും 100 കോടി രൂപ എന്നിവയ്ക്കും ബജറ്റില്‍ പരിഗണനയുണ്ട്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!