Section

malabari-logo-mobile

ബജറ്റില്‍ വള്ളിക്കുന്നിന് ലഭിച്ച പദ്ധതികള്‍

HIGHLIGHTS : സംസ്ഥാന ബജറ്റില്‍ ഫയര്‍ സ്റ്റേഷനും റസ്റ്റ്ഹൗസും തേഞ്ഞിപ്പലത്ത് മിനി സിവില്‍ സ്റ്റേഷനും പരിഗണനയില്‍, ചേലേമ്പ്ര പുല്ലിപ്പുഴയില്‍ പുതിയ സാള്‍ട്ട് എക്സ...

സംസ്ഥാന ബജറ്റില്‍ ഫയര്‍ സ്റ്റേഷനും റസ്റ്റ്ഹൗസും തേഞ്ഞിപ്പലത്ത് മിനി സിവില്‍ സ്റ്റേഷനും പരിഗണനയില്‍, ചേലേമ്പ്ര പുല്ലിപ്പുഴയില്‍ പുതിയ സാള്‍ട്ട് എക്സ്‌ക്ലൂഷന്‍ ചെക്ക്ഡാമിന് ഒരു കോടി.

മൂന്നിയൂര്‍, ചേലേമ്പ്ര, പെരുവളളൂര്‍, തേഞ്ഞിപ്പലം പഞ്ചായത്തുകളില്‍ കുടിവെളള പദ്ധതി നവീകരണം, തേഞ്ഞിപ്പലം ആസ്ഥാനമായി ഫയര്‍ സ്റ്റേഷന്‍, സര്‍വ്വ കലാശാലയില്‍ സ്പോര്‍ട്സ് ഹബ്ബ്, മൂന്നിയൂര്‍, പെരുവള്ളൂര്‍ കേന്ദ്രീകരിച്ച് ഫൂട്ബോള്‍ പരിശീലന കേന്ദ്രങ്ങള്‍, തേഞ്ഞിപ്പലം കേന്ദ്രീകരിച്ച് വയോജന പരിപാലനകേന്ദ്രം, മൂന്നിയൂര്‍ വില്ലേജ് വിഭജിച്ച് മൂന്നിയൂര്‍, വെളിമുക്ക് എന്നീ വില്ലേജുകളായും, പളളിക്കല്‍ വില്ലേജ് വിഭജിച്ച് കരിപ്പൂര്‍, പളളിക്കല്‍ വില്ലേജുകളായി മാറ്റുക, മണ്ണട്ടാംപാറ അണക്കെട്ട് നവീകരണം, വളളിക്കുന്ന് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, വളളിക്കുന്ന് ,അരിയല്ലൂര്‍ വില്ലേജുകളെ ബന്ധിപ്പിക്കുന്ന മുദിയം പാലം നിര്‍മാണം, ഇരുമ്പോത്തിങ്ങല്‍ പാലം നിര്‍മാണം, തേഞ്ഞിപ്പലത്ത് മിനി സിവില്‍ സ്റ്റേഷന്‍, വെയ്സ് ആന്റ് അമിനിറ്റീസ് സെന്റര്‍, ഇരുമ്പോത്തിങ്ങല്‍ക്കടവ് പാലം, ചേലേമ്പ്ര പുല്ലിപ്പുഴക്ക് കുറുകെ മുനമ്പക്കടവ് പാലം നിര്‍മാണം, പുല്ലിപ്പുഴയില്‍ ഉപ്പുവെള്ളം കയറാതിരിക്കാന്‍ സാള്‍ട്ട് എക ്സ്‌ക്ലൂഷന്‍ ചെക്ക്ഡാം നിര്‍മാണം, ആനങ്ങാടി റെയില്‍വേ മേല്‍പാലം നിര്‍മാണം, കടക്കാട്ടുപാറ റഗുലേറ്റര്‍ നിര്‍മാണം, ആനങ്ങാടി ഫിഷ് ലാന്റിങ് സെന്ററിനോട് ചേര്‍ന്ന് മിനിഹാര്‍ബര്‍ നിര്‍മാണം, തിരൂര്‍-കടലുണ്ടി റോഡ്, കടലുണ്ടി-ചെട്ട്യര്‍മാട് റോഡ്, കോട്ടക്കടവ് അപ്രോച്ച് റോഡ്, ചേളാരി-പരപ്പനങ്ങാടി റോഡ്, ചേളാരി -ഒളകര-പെരുവള്ളൂര്‍ റോഡ്, ഇരുമ്പോത്തിങ്ങല്‍-കൂട്ടുമൂച്ചി-അത്താണിക്കല്‍ റോഡ്, തയ്യിലപ്പടി-ഇരുന്‍ പോത്തിങ്ങല്‍ റോഡ,് കൊടക്കാട്-വളളിക്കുന്ന് റെയില്‍ വേ സ്റ്റേഷന്‍ റോഡ്, മുട്ടിച്ചിറ-കാര്യാട് റോഡ്, തിരൂരങ്ങാടി-മുട്ടിച്ചിറ റോഡ്, പരപ്പനങ്ങാടി-പാറക്കടവ് റോഡ്, യൂനിവഴ്‌സിറ്റി-പറമ്പില്‍ പീടിക റോഡ്, ഇടിമുഴിക്കല്‍-അഗ്രാശാല-പാറക്കടവ് റീച്ച് വണ്‍ റോഡ്, ഇടിമുഴിക്കല്‍-അഗ്രാശാല-പാറക്കടവ് റീച്ച് റ്റു റോഡ് കാക്കഞ്ചീരി-കൊട്ടപ്പുറം റോഡ്, കോഹിനൂര്‍-പുത്തൂര്‍പളളിക്കല്‍-കുമ്മിണിപ്പറമ്പ്-തറയിട്ടാല്‍ റോഡ്, ഡൈവര്‍ഷന്‍് റോഡ് -കൊണ്ടോട്ടി – റോഡ് നവീകരണം, മൂന്നിയൂര്‍ പുഴയോര ടൂറിസം പദ്ധതി, തേഞ്ഞിപ്പലം പുഴയോര ടൂറിസം പദ്ധതി, വളളിക്കുന്ന് പുഴയോര ടൂറിസം പദ്ധതി, ചേലേമ്പ്ര പുഴയോര ടൂറിസം പദ്ധതി, -നെറുങ്കൈതക്കോട്ട ക്ഷേത്രം പില്‍ഗ്രിം ടൂറിസം പദ്ധതി,
പെരുവളളൂര്‍ സിഎച്ച്‌സി യിലേക്ക് ആവശ്യമായ തസ്തിക നിര്‍ണ്ണയം, പളളിക്കല്‍ പി.എച്ച്.സി സി.എച്ച്.സിയാക്കി ഉയര്‍ത്തലും ആവശ്യമായ തസ്തിക നിര്‍ണ്ണയവും, പെരുവളളൂര്‍ സി.എച്ച്.സി,മൂന്നിയൂര്‍ എഫ്.എച്ച്.സി, തേഞ്ഞിപ്പലം എഫ്.എച്ച്.സി, അത്താണിക്കല്‍ ഫ്.എച്ച്.സി, ചേലേമ്പ്ര എഫ്.എച്ച്.സി, പളളിക്കല്‍ പി.എച്ച്.സി, കടലുണ്ടി നഗരം പി.എച്ച്.സി എന്നിവയുടെ അടിസ്ഥാന സൗകര്യ വികസനം, വെളിമുക്ക് ആയുര്‍വേദ ആശുപത്രി,പെരുവളളൂര്‍ ആയുര്‍ വേദ ആശുപത്രി, ചേലേമ്പ്ര ആയുര്‍വേദ ആശുപത്രി, കൊടക്കാട് ആയുര്‍വേദ ആശുപത്രി എന്നിവയുടെ അടിസ്ഥാന സൗകര്യ വികസനം,
യൂനിവേഴ്‌സിറ്റി-കടക്കാട്ടുപാറ-ഒലിപ്രംകടവ്-മുക്കത്ത്ക്കടവ് റോഡ്, വളളിക്കുന്ന് ടിപ്പുസുല്‍ത്താന്‍ റോഡ്, കണ്ണംവെട്ടിക്കാവ് -പുത്തൂപാടം-ഐക്കരപ്പടി-കാക്കഞ്ചേരി റോഡ് എന്നിവയുടെ പുനരുദ്ധാരണം, അത്താണിക്കല്‍ ജങ്ഷന്‍, ആനങ്ങാടി ജങ്ഷന്‍, കൂട്ടുമൂച്ചി ജംങഷന്‍്, തയ്യിലക്കടവ് ജംങഷന്‍, മുട്ടിച്ചിറ ജംങഷന്‍,പറമ്പില്‍ പീടിക ജങ്ഷന്‍, പളളിക്കല്‍ ജങ്ഷന്‍, കരുവാംങ്കല്ല് ജങ്ഷന്‍ നവീകരണവും ബ്യൂട്ടിഫിക്കേഷനും, കരിപ്പൂര്‍ എയര്‍പോര്‍ട്ട് പാക്കേജ് (എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട ഗ്രാമീണ റോഡുകള്‍ ബി.എം. ആന്റ് ബിസി ചെയ്ത് നവീകരിക്കല്‍)
കടലുണ്ടിപ്പുഴ, പുല്ലിപ്പുഴ, ബാലാതിരുത്തി എന്നിവയുടെ പാര്‍ശ്വ ഭിത്തി കെട്ടി സംരക്ഷിക്കല്‍, വളളിക്കുന്ന് പഞ്ചായത്തിലെ വിവിധ തോടുകള്‍, തേഞ്ഞിപ്പലം, മൂന്നിയൂര്‍, പെരുവളളൂര്‍ പഞ്ചായത്തുകളിലെ കിഴക്കന്തോട്, മൂന്നിയൂര്‍ പഞ്ചായത്തിലെ മാന്തോട്, ചെര്‍ന്നൂര് ചാലി, പാപ്പന്നൂര്‍ ചാലി, ചേലേമ്പ്ര പഞ്ചായത്തിലെ കൊപ്രതോട്, മൂന്നുതോട്, പളളിക്കല്‍ പഞ്ചായത്തിലെ വിവിധ തോടുകള്‍ എന്നിവയുടെ സംരക്ഷണവും പുനരുദ്ധാരണവും
പെരുവളളൂര്‍, ഒളകര ജി.എല്‍.പി സ്‌കൂള്‍, കരിപ്പൂര്‍, ജിഎല്‍പി സ്‌കൂള്‍, കുമ്മിണിപ്പറമ്പ് ജി.എല്‍പി സ്‌കൂള്‍, കൂമണ്ണ ജി.എല്‍പി സ്‌കൂള്‍,തേഞ്ഞിപ്പലം, കൊയപ്പ എന്നിവയുട അടിസ്ഥാന സൗകര്യ വികസനം, ദേശീയ പാതക്കരികില്‍ കോഹിനൂരില്‍ പൊതുമരാമത്ത് റസ്റ്റ് ഹൗസ് നിര്‍മാണം, ആനങ്ങാടി മിനി ഹാര്‍ബര്‍ നിര്‍മാണം, തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനും കോട്ടേഴ്സ് നിര്‍മാണം എന്നിവകളാണ് ടോക്കണ്‍ പ്രൊവിഷനില്‍ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!