Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍: പുതുക്കിയ പരീക്ഷാ തിയ്യതി

HIGHLIGHTS : പുതുക്കിയ പരീക്ഷാ തിയ്യതി ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ രണ്ട് വരെ നടക്കേണ്ടിയിരുന്ന മാറ്റിവെച്ച അഞ്ചാം സെമസ്റ്റര്‍ ബിഎസ്സി പ്രിന്റിങ് ടെക്നോളജി (വിദൂ...

പുതുക്കിയ പരീക്ഷാ തിയ്യതി

ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ രണ്ട് വരെ നടക്കേണ്ടിയിരുന്ന മാറ്റിവെച്ച അഞ്ചാം സെമസ്റ്റര്‍ ബിഎസ്സി പ്രിന്റിങ് ടെക്നോളജി (വിദൂരവിദ്യാഭ്യാസം , 2014 പ്രവേശനം ) റഗുലര്‍- പരീക്ഷകള്‍( നവംബര്‍ 2017) നവംബര്‍10 മുതല്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നടക്കും.

sameeksha-malabarinews

ഉത്തരക്കടലാസുകള്‍ കൈപ്പറ്റണം.

റിഫ്രഷര്‍/ഓറിയന്റേഷന്‍ പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ ഒക്ടോബര്‍ 20ന് ആരംഭിച്ച് മൂന്നാം സെമസ്റ്റര്‍ ബരുദ പരീക്ഷകളുടെ (നവംബര്‍ 19 പരീക്ഷ) സെന്‍ട്രലി മോണിറ്റേഡ് വാല്വേഷന്‍ ക്യാമ്പുകളിലെ ഉത്തരക്കടലാസുകള്‍ അതാത് ചെയര്‍പേഴ്സന്‍മാരില്‍ നിന്ന് കൈപ്പറ്റണമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

 

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല എംഎ അറബിക് (വിദൂര വിദ്യാഭ്യാസം 2007 സിലബസ്) റഗുലര്‍/സപ്ലിമെന്ററി മെയ് 2019 പരീക്ഷാ ഫലം വെബ്സൈറ്റില്‍. റീവാല്വേഷന്‍/സ്‌ക്രൂട്ടിണി/ഫോട്ടോകോപ്പി അപേക്ഷകള്‍ 17ന് മുമ്പ് സമര്‍പ്പിക്കണം.

നാലാം സെമസ്റ്റര്‍ ബിവോക് (ബ്രോഡ്കാസ്റ്റിങ് ആന്റ് ജേണലിസം, സോഫ്റ്റ് വെയര്‍ ടെക്നോളജി ഏപ്രില്‍-2019 പരീക്ഷയുടെ റീവാല്വേഷന്‍ ഫലം പ്രസിദ്ധീകരിച്ചു. മാറ്റങ്ങള്‍ വരുത്തുന്നതിന് ഒറിജിനല്‍ മാര്‍ക്ക്ലിസ്റ്റുകള്‍ ആറ് മാസത്തിനുള്ളില്‍ സമര്‍പ്പിക്കണം.

രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. ബയോടെക്നോളജി ജൂണ്‍ 19
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ ബിടെക് ( പ്രിന്റിങ് ടെക്നോളജി) (2014സ്‌കീം)ഏപ്രില്‍-2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീവാല്വേഷന്‍ അപേക്ഷകള്‍ ഡിസംബര്‍ നാലിനകം സമര്‍പ്പിക്കണം.

വിദൂരവിദ്യാഭ്യാസം വഴി പഠനം തുടരാം

അഫിലിയേറ്റഡ് കോളേജുകളില്‍ 2015 മുതല്‍ 2018 വരെയുള്ള വര്‍ഷത്തില്‍ ബി.എ., ബി.കോം., ബി.എസ്.സി. (മാത്സ്) ബി.ബി.എ. (സി.യു.സി.ബി.സി.എസ്.എസ്. – യു.ജി.) കോഴ്സുകള്‍ക്ക് ചേര്‍ന്ന് നാലാം സെമസ്റ്റര്‍ പരീക്ഷ എഴുതിയതിന് ശേഷം തുടര്‍പഠനം നടത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് എസ്.ഡി.ഇ. വഴി അഞ്ചാം സെമസ്റ്ററിന് ചേര്‍ന്ന് പഠനം തുടരാം. വിശദവിവരങ്ങള്‍ക്ക് www.sdeuoc.ac.in എന്ന വൈബ് സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി നവംബര്‍ 16.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!