Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ നിയന്ത്രണങ്ങള്‍ കുറച്ചു; വ്യാപാര സ്ഥാപനങ്ങള്‍ക്ക് സമയപരിധിയില്ലാതെ പ്രവര്‍ത്തിക്കാം

HIGHLIGHTS : Restrictions reduced in Parappanangadi; Businesses can operate indefinitely

പരപ്പനങ്ങാട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ അയവുവരുത്തി അധികൃതര്‍. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നഗരസഭ പരിയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ക്കും നവംബര്‍ ആറാം തിയ്യതി മുതല്‍ കോവിഡ് നിബന്ധനകള്‍ പാലിച്ച് സമയപരിധിയില്ലാതെ പ്രവര്‍ത്തിക്കാം.

ടര്‍ഫുകള്‍, മറ്റ് ഗ്രൗണ്ടുകള്‍, കലാ കായിക വിനോദങ്ങള്‍ എന്നിവ രാവിലെ 6 മണി മുതല്‍ രാത്രി 9 മണിവരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം.
ആരധാനാലയങ്ങളിലെ കൂട്ടം കൂടിയുള്ള പ്രാര്‍ത്ഥനയില്‍ കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 40 പേര്‍ക്ക് പങ്കെടുക്കാം. കൃത്യമായ രജിസ്റ്റര്‍ സൂക്ഷിക്കണം.

sameeksha-malabarinews

മത്സ്യം പിടിച്ച് വിപണനം നടത്തുന്ന ചാപ്പപ്പടി ബീച്ച്, ആലുങ്ങല്‍ ബീച്ച് എന്നീ പ്രദേശങ്ങളില്‍ മത്സ്യം കരയ്ക്കടുപ്പിച്ച് ലേലം ചെയ്യുന്നതും വിപണനവും കേവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വൈകുന്നേരം 6 മണിവരെയായി നിജപ്പെടുത്തി.

സൂപ്പര്‍മാര്‍ക്കറ്റുകളിലും കടകളിലും ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും നടപ്പില്‍ വരുത്തേണ്ടതുണ്ട്.

വിവാഹ ചടങ്ങുകളില്‍ പരമാവധി 50 പേരെയും മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേരെയും മാത്രമേ പങ്കെടുപ്പിക്കാവു.

കടകളിലും ഹോട്ടലുകളിലും പരിശോധ കര്‍ശനമാക്കാനും ഇന്ന് പരപ്പനങ്ങാടി നഗരസഭ ചെയര്‍പോഴ്‌സണ്‍ വി വി ജമീല ടീച്ചറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ തീരുമാനമായി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!