Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

HIGHLIGHTS : Calicut University News

പരീക്ഷാഫലത്തില്‍ അപാകമെന്ന പ്രചാരണം വസ്തുതാ വിരുദ്ധം

കാലിക്കറ്റ് സര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ ബി.എ. ബിരുദപരീക്ഷാഫലത്തില്‍ അപാകം ആരോപിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ബി.എ. ഫങ്ഷണല്‍ ഇംഗ്ലീഷ് പ്രോഗ്രാമിന് 90 മാര്‍ക്ക് വരെ നേടിയവരുണ്ട്. ഏതെങ്കിലും വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്കില്‍ വലിയ അന്തരമോ കൂട്ടത്തോല്‍വിയോ ഉണ്ടായതായി പരിശോധനയില്‍ വ്യക്തമായിട്ടില്ല.

sameeksha-malabarinews

മാര്‍ക്ക് കുറഞ്ഞവര്‍ക്ക് മറ്റു പേപ്പറുകളിലും സമാനമായ കുറവുണ്ടായിട്ടുണ്ട്. പരീക്ഷാ കേന്ദ്രം മാറിയെഴുതിയവരുടെ കാര്യത്തിലാണ് ആബ്‌സെന്റി സ്റ്റേറ്റ്‌മെന്റില്‍ അവ്യക്തത വന്നത്. പരീക്ഷാകേന്ദ്രം മാറ്റത്തിന് അപേക്ഷിച്ചവരേക്കാള്‍ പലമടങ്ങ് വിദ്യാര്‍ഥികള്‍ പരീക്ഷാ സമയത്ത് കേന്ദ്രങ്ങളിലെത്തുകയും ഇവരെ മുന്നൊരുക്കങ്ങളില്ലാതെ പരീക്ഷക്കിരുത്താന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. ഇതിനാലാണ് പലരുടെയും ആബ്‌സെന്റി സ്റ്റേറ്റുമെന്റില്‍ അവ്യക്തത ഉണ്ടായത്. വ്യക്തത ഉണ്ടാകുന്നതുവരെ ഫലം ആബ്‌സെന്റ് രേഖപ്പെടുത്തുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. പ്രശ്‌നം ഉടന്‍ പരിഹരിച്ച് ഫലം പ്രസിദ്ധീകരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് പരീക്ഷാഭവന്‍ അറിയിച്ചു.

കാലിക്കറ്റിലെ ഓഫീസുകളില്‍ ഹാജര്‍ നിയന്ത്രണം

സര്‍വകലാശാലാ ഓഫീസുകളില്‍ ഇന്നു മുതല്‍ ( 26-07-21) ഹാജര്‍ നിയന്ത്രണം. ഡി വിഭാഗക്കല്‍പ്പെടുന്ന പള്ളിക്കല്‍ പഞ്ചായത്ത് പരിധിയിലെ ഓഫീസുകളില്‍ അവശ്യ സേവനത്തിനുള്ളവര്‍ മാത്രമേ ഉണ്ടാകൂ. സി വിഭാഗത്തിലുള്ള ചേലേമ്പ്ര പരിധിയിലെ ഓഫീസുകളില്‍ 25 ശതമാനം പേരും ബി വിഭാഗത്തിലുള്ള തേഞ്ഞിപ്പലത്തെ ഓഫീസുകളില്‍ 50 ശതമാനം പേരും ഹാജരാകണം. പരീക്ഷ, അഭിമുഖങ്ങള്‍, യോഗങ്ങള്‍ എന്നിവക്ക് മാറ്റമില്ല. വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍, ടെലിഫോണ്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി കാമ്പസ് സന്ദര്‍ശനം ഒഴിവാക്കണമെന്ന് നേരത്തേ തന്നെ രജിസ്ട്രാര്‍ അറിയിച്ചിട്ടുണ്ട്.

പരീക്ഷ മാറ്റി

27-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പരീക്ഷ

മൂന്നാം സെമസ്റ്റര്‍ ബി.പി.എഡ്. നവംബര്‍ 2020 പരീക്ഷയുടേയും മൂന്നാം വര്‍ഷ ബി.പി.എഡ്. ഇന്റഗ്രേറ്റഡ് ഏപ്രില്‍ 2020 പരീക്ഷയുടേയും ടീച്ചിംഗ് പ്രാക്ടീസ്-പ്രാക്ടിക്കല്‍ പരീക്ഷ 28-ന് ആരംഭിക്കും.

2011 സ്‌കീം, 2012 മുതല്‍ പ്രവേശനം മൂന്നാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഒണേഴ്സ്) ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 29-ന് നടക്കും.

സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.ബി.എ. ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ്, ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ജനുവരി 2021 പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ആഗസ്ത് 3-ന് നടക്കും.

രണ്ടാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 27-ന് നടക്കും.

സി.യു.സി.എസ്.എസ്.-പി.ജി. 2017, 2018 പ്രവേശനം നാലാം സെമസ്റ്റര്‍ എം.എ., എ.എസ്.സി., എം.കോം., എം.എസ്.ഡബ്ല്യു, എം.സി.ജെ., എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്.എം. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 30-ന് ആരംഭിക്കും.

ഏഴാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2020 റഗുലര്‍ പരീക്ഷയും ഏപ്രില്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും ആഗസ്ത് 4-ന് ആരംഭിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!