തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍ഗോഡ് എന്‍ജിനിയറിങ് കോളേജിലേക്കും പൂജപ്പുരയിലുള്ള വനിത എന്‍ജിനിയറിങ് കോളേജിലേക്കും 2021-22 അധ്യയന വര്‍ഷത്തേക്കുള്ള ബി.ടെക് എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ്, അപ്ലൈഡ് ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ എന്നീ വിഭാഗങ്ങളിലേക്കാണ് പ്രവേശനം. ആഗസ്റ്റ് ഏഴു വരെ അപേക്ഷിക്കാം.
കോഴ്സുകളെക്കുറിച്ചും പ്രവേശനത്തെക്കുറിച്ചുമുള്ള വിവരങ്ങളും പ്രോസ്പെക്ടസ്സും www.lbt.ac.in (പൂജപ്പുര) www.lbscek.ac.in (കാസര്‍ഗോഡ്) എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2343395, 9895983656 (പൂജപ്പുര), 04994250290, 9496463548, (കാസര്‍ഗോഡ്).




