Section

malabari-logo-mobile

സര്‍വകലാശാലാ അത്‌ലറ്റിക്‌സ് ട്രയല്‍സ് തുടങ്ങി

HIGHLIGHTS : University Athletics Trials begin

കാലിക്കറ്റ് സര്‍വകലാശാലാ അത്‌ലറ്റിക്‌സ് സെലക്ഷന്‍ ട്രയല്‍സിന് സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പതാക ഉയര്‍ത്തുന്നു. പി.ടി. ഉഷ, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് തുടങ്ങിയവര്‍ സമീപം

കാലിക്കറ്റ് സര്‍വകലാശാലാ അത്‌ലറ്റിക്‌സ് സെലക്ഷന്‍ ട്രയല്‍സിന് സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ തുടക്കമായി. 52 കോളേജുകളില്‍ നിന്നായി 442 പേരാണ് 28 വരെ നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ഇതില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ള മൂന്നു പേരും ഉള്‍പ്പെടും.

കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് ഉറപ്പാക്കിയവരെ മാത്രമേ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നുള്ളൂ.

sameeksha-malabarinews

സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പതാക ഉയര്‍ത്തി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും ലോകത്തിന് പ്രത്യാശ നല്‍കുന്ന തരത്തില്‍ ഒളിമ്പിക്‌സ് നടക്കുന്നതു പോലെയാണ് സര്‍വകലാശാലാ കായികമത്സരങ്ങളുമെന്ന് അദ്ദേഹം പറഞ്ഞു.
രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പി.ടി. ഉഷ, കായിക വിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഉപമേധാവി ഡോ. എം.ആര്‍. ദിനു, ടി.പി. ഔസേഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ഒളിമ്പ്യന്‍ ജിസ്‌ന മാത്യു, ക്യാപ്റ്റന്‍ ഷുക്കൂര്‍ ഇല്ലത്ത് എന്നിവര്‍ കായിക പ്രതിജ്ഞയെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!