തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിലേക്ക് ജീവനക്കാരെ എത്തിക്കുന്നതിന് ബസ് സര്‍വീസുകള്‍ ആരംഭിച്ചു. രാവിലെയും വൈകുന്നേരവും സര്‍വീസ് നടത്തും. മലപ്പുറത്ത് നിന്ന് ഒരു ബസ് തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 8.30-ന് പുറപ്പെട്ട് കൊണ്ടോട്ടി വഴി സര്‍വകലാശാലാ കാമ്പസിലെത്തും. കുന്ദമംഗലത്ത് നിന്ന് ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ബസ് സര്‍വീസ് ഉണ്ടായിരിക്കും. രാവിലെ 8.30-ന് പുറപ്പെട്ട് മലാപറമ്പ ബൈപാസ് വഴിയാണ് കാമ്പസിലെത്തുക.
തിങ്കള്‍ മുതല്‍ വെള്ളി വരെ കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ നിന്ന് ദേശീയപാത വഴി ബസ് സര്‍വീസ് നടത്തുന്നുണ്ട്. രാവിലെ 8.45-ന് വെസ്റ്റ്ഹില്ലില്‍ നിന്ന് പുറപ്പെടും. വെള്ളിയാഴ്ച മലപ്പുറത്ത് നിന്ന് ബസ് സര്‍വീസ് ഉണ്ടായിരിക്കുന്നതല്ല. മലപ്പുറം, കുന്ദമംഗലം എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുന്ന ബസിന്റെ ഡ്രൈവര്‍ നീലകണ്ഠന്‍ ഫോണ്‍: 9847124973. വെസ്റ്റ്ഹില്‍ ബസിന്റെ ഡ്രൈവര്‍ കെ.ടി.ബാബു ഫോണ്‍: 9947456333. രാവിലെ 11-നും ഉച്ചക്ക് രണ്ട് മണിക്കും ഇടയില്‍ വിളിച്ച് ബുക്ക് ചെയ്ത് വേണം യാത്രചെയ്യാന്‍. കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് കാലിക്കറ്റ് സര്‍വകലാശാല ബസ് സര്‍വീസ് നടത്തുന്നതെന്ന് രജിസ്ട്രാര്‍ അറിയിച്ചു.



