പരപ്പനങ്ങാടി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതത്തിലായ ഓട്ടോ തൊഴിലാളികള്‍ പ്രതിഷേധവും മായി രംഗത്ത്. ഇന്ന് രാവിലെയാണ് പരപ്പനങ്ങാടി പയനിങല്‍ ജംഗ്ഷനില്‍ കൃത്യമായ അകലം പാലിച്ച് ഓട്ടോ സ്റ്റാന്‍ഡില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധം നടത്തിയത്.
ഓട്ടോറിക്ഷ ഓടുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കുക, ക്ഷേമനിധിയില്‍ ഉള്‍പ്പെടാത്ത തൊഴിലാളികള്‍ക്ക് ധന സഹായം നല്‍കുക, ഡീസല്‍ പെട്രോള്‍ വില വര്‍ദ്ധനവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ പ്രതിഷേധിച്ചത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




