Section

malabari-logo-mobile

കോഴിക്കോട് നഗരത്തില്‍ മൂന്ന് കളിസ്ഥലങ്ങള്‍ വികസിപ്പിക്കുന്നു

HIGHLIGHTS : കോഴിക്കോട്:കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തില്‍ മൂന്ന് കളിസ്ഥങ്ങള്‍ വികസിപ്പിക്കുമെന്ന് പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.എം.കെ മുനീറിന്റെ...

images (1)കോഴിക്കോട്:കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തില്‍ മൂന്ന് കളിസ്ഥങ്ങള്‍ വികസിപ്പിക്കുമെന്ന് പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.എം.കെ മുനീറിന്റെ ഓഫീസ് അറിയിച്ചു. പന്നിയങ്കര, പള്ളിക്കണ്ടി, കൊമ്മേരി എന്നിവിടങ്ങളിലാണ് കളിസ്ഥലങ്ങള്‍ ഒരുക്കുക.

മന്ത്രി ഡോ.എം.കെ മുനീര്‍ മുന്‍കയ്യെടുത്ത് സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് നടന്ന യോഗത്തിലാണ് തീരുമാനം. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഫണ്ട് ഉപയോഗിച്ചാണ് കളിസ്ഥലങ്ങള്‍ ഒരുക്കുക.

sameeksha-malabarinews

പള്ളിക്കണ്ടിയിലുള്ള ഒരു ഏക്കര്‍ റവന്യൂ പുറമ്പോക്ക് ഭൂമി, കൊമ്മേരിയിലെ 4.90 ഏക്കര്‍ സ്ഥലം, പന്നിയങ്കരയിലുള്ള ഓഫീസിന് പിറകിലുള്ള സ്ഥലം എന്നിവയാണ് കളിസ്ഥലത്തിന് ഉദ്ദേശിക്കുന്നത്. കൊമ്മേരിയിലെ സ്ഥലം ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ കോഴിക്കോട് നഗരസഭ പൂര്‍ത്തിയാക്കി വരികയാണ്.പന്നിയങ്കരയിലെ സ്ഥലം അക്വയര്‍ ചെയ്യുകയോ കമ്പോള വിലയ്ക്ക് വാങ്ങുകയോ ചെയ്യും.
യോഗത്തില്‍ മന്ത്രിമാര്‍ക്ക് പുറമെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഡയറക്ടര്‍, കൗണ്‍സിലര്‍മാരായ ബ്രസീലിയഷംസുദീന്‍, കവിതഅരുണ്‍, കെ.യു.ആര്‍.ഡി.എഫ്.സി ചെയര്‍മാന്‍ കെ. മൊയ്തീന്‍ കോയ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!