Section

malabari-logo-mobile

പരിസ്ഥിതി സംരക്ഷണത്തിനായി ജില്ലയില്‍ ഒരുലക്ഷം വൃക്ഷതൈകള്‍ നടും – ജില്ലാ കലക്ടര്‍

HIGHLIGHTS : കോഴിക്കോട :ജില്ലാ ഭരണകൂടം നടപ്പാക്കി വരുന്ന 'ശുദ്ധം സുന്ദരം നമ്മുടെ കോഴിക്കോട്' പദ്ധതിയുടെയും ലോകപരിസ്ഥിതി ദിനാഘോഷത്തിന്റെയും ഭാഗമായി ജില്ലയില്‍ ഒര...

കോഴിക്കോട :ജില്ലാ ഭരണകൂടം നടപ്പാക്കി വരുന്ന ‘ശുദ്ധം സുന്ദരം നമ്മുടെ കോഴിക്കോട്’ പദ്ധതിയുടെയും ലോകപരിസ്ഥിതി ദിനാഘോഷത്തിന്റെയും ഭാഗമായി ജില്ലയില്‍ ഒരുലക്ഷം വൃക്ഷതൈകള്‍ നടുമെന്ന് ജില്ലാ കലക്ടര്‍ സി.എ ലത അറിയിച്ചു.

”പരിസ്ഥിതി സംരക്ഷിക്കുക നാടിനെ രക്ഷിക്കുക” എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തുന്ന പരിപാടിക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും വനം വകുപ്പിന്റെയും വിദ്യാര്‍ഥികളുടേയും സഹകരണം ഉറപ്പാക്കുമെന്നും കലക്ടര്‍ അറിയിച്ചു.

sameeksha-malabarinews

ജൂണ്‍ അഞ്ചിന് പഞ്ചായത്ത് സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. എം.കെ മുനീര്‍ പരിപരിപാടിക്ക് തുടക്കം കുറിക്കും. തണല്‍ മരങ്ങള്‍ക്കൊപ്പം മാവ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷ തൈകളും ഇടകലര്‍ത്തിയാകും നട്ടുവളര്‍ത്തുക. തണലിനൊപ്പം മനുഷ്യര്‍ക്കും പക്ഷിമൃഗാദികള്‍ക്കും ഫലങ്ങള്‍ സമ്മാനിക്കുക എന്നതും പരിപാടിയുടെ ലക്ഷ്യമാണ്. ദേശീയ പാതകള്‍ സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ ഓഫീസ് കോമ്പൗണ്ടുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് വൃക്ഷ തൈകള്‍ നടുക.

പരിപാടിയുമായി സഹകരിക്കാന്‍ തയ്യാറുള്ള സന്നദ്ധ സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍, ക്ലബ്ബുകള്‍ എന്നിവയുടെ ഭാരവാഹികള്‍ മെയ് 31നകം ഡെപ്യൂട്ടികലക്ടര്‍ (ജനറല്‍), സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് എന്ന വിലാസത്തില്‍ അറിയിക്കണം. തൈകള്‍ നടാന്‍ ഉദ്ദേശിക്കുന്ന സ്ഥലം, എണ്ണം എന്നിവ വ്യക്തമാക്കണം

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!