Section

malabari-logo-mobile

പ്രതിസന്ധികള്‍ തളര്‍ത്തില്ല; കരുത്തുപകരാന്‍ കരാട്ടെയുണ്ട്

HIGHLIGHTS : തടാകം പോലെ ശാന്തമായ മനസ്സ്. പ്രതിസന്ധികളെ നിര്‍ഭയം

കോഴിക്കോട്: തടാകം പോലെ ശാന്തമായ മനസ്സ്. പ്രതിസന്ധികളെ നിര്‍ഭയം നേരിടാനുള്ള ശാരീരികക്ഷമത. കാവിലുംപാറ ഗ്രാമപഞ്ചായത്തിലെ വിവിധ സ്‌കൂളുകളിലെ പെണ്‍കുട്ടികള്‍ക്ക് ഇതൊന്നും നടക്കാത്ത സ്വപ്നമല്ല. കരാട്ടെ പരിശീലനം വഴി കരുത്താര്‍ന്ന മനസ്സും ശരീരവും നേടിയെടുക്കുന്നതിന്റെ ആഹ്ലാദത്തിലാണിവര്‍.

ഗ്രാമപഞ്ചായത്തിന്റെയും നിര്‍ഭയ പദ്ധതിയുടെയും സഹകരണത്തോടെയാണ് പഞ്ചായത്തിലെ 15 വയസ്സില്‍ താഴെയുള്ള 35 പെണ്‍കുട്ടികള്‍ക്ക് കരാട്ടെ പരിശീലനം നല്‍കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ തൊട്ടില്‍പ്പാലം ഗ്ലോറിയസ് കോളേജിലാണ് രാവിലെയും വൈകുന്നേരവുമായി ഷെങ്‌സായ് മനോജ്കുമാര്‍ കുട്ടികളെ പരിശീലിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികളില്‍ ശാരീരികവും മാനസികവുമായ വളര്‍ച്ച ഉറപ്പാക്കുന്നതിനോടൊപ്പം സ്വയംരക്ഷ കൂടി കരാട്ടെ പരിശീലനം ലക്ഷ്യം വക്കുന്നു. കൂടുതല്‍ പെണ്‍കുട്ടികളെ പരിശീലിപ്പിക്കാനുള്ള സാഹചര്യം ഒരുക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുരേന്ദ്രന്‍ പറഞ്ഞു.
ഒക്‌ടോബറില്‍ നിര്‍ഭയ പദ്ധതിയുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് വോളിബോള്‍ പരിശീലനവും ആരംഭിക്കും. തൊട്ടില്‍പ്പാലം മിനി സ്റ്റേഡിയത്തില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമാള്ള പെണ്‍കുട്ടികള്‍ ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!