ആര്യാടന്‍ ഞരമ്പു രോഗിയായ കടല്‍ കിഴവന്‍;കെഎം ഷാജി എംഎല്‍എ

780ab_san_060313_shaji4കോഴിക്കോട്: ഇടി മുഹമ്മദ് ബഷീര്‍ എംപിയെ വര്‍ഗീയവാദിയെന്നു വിളിച്ചതിന് മന്ത്രി ആര്യാടന് മുസ്ലിംലീഗ് എംഎല്‍എ കെ എം ഷാജിയുടെ ശകാരവര്‍ഷം. ആര്യാടന്‍ ഞരമ്പുരോഗിയായ കടല്‍കിഴവനാണെന്ന് കെ എം ഷാജി പരിഹസിച്ചു. റവന്യു വകുപ്പോ, ആഭ്യന്തരമോ കിട്ടാത്തതിന് മുഖ്യമന്ത്രിയെയോ, കെപിസിസി പ്രസിഡന്റിനെയോ ആണ് ‘ചൊറിയേണ്ട’തെന്നും മുസ്ലിംലീഗിന്് നേരെ വരേണ്ടെന്നും കെഎം ഷാജി ആര്യാടനെ ഓര്‍മിപ്പിച്ചു.

ആര്യാടന്‍ ഞരമ്പുരോഗിയാണെന്ന് ആവര്‍ത്തിച്ച കെഎം ഷാജി ലീഗിനോട് കളിച്ചാല്‍ പലതും പറയേണ്ടി വരുമെന്നും സൂചന നല്‍കി. ഇ ടി അടക്കമുള്ളവര്‍ സംസാരിച്ച വേദിയില്‍ തങ്ങളുടെ പ്രവര്‍ത്തകരെ ആവേശം കൊള്ളിച്ചാണ് ഷാജി കടുത്ത ഭാഷയില്‍ സംസാരിച്ചത്.

ആര്യാടനെ കോണ്‍ഗ്രസ് നേതൃത്വം തിരുത്തിയില്ലെങ്കില്‍ വരും ദിനങ്ങളില്‍ കൂടുതല്‍ ലീഗ് നേതാക്കള്‍ ആര്യാടനെതിരെ പരസ്യ പ്രസ്താവനയുമായി രംഗത്തെത്തുമെന്നാണ് സൂചന

Share news
error: Content is protected !!
Scroll to Top