മലപ്പുറം:ഇന്ന് വൈകീട്ട് മങ്കട നിയോജക മണ്ഡലത്തിലെ കൊളത്തൂരില്‍ സര്‍ക്കാര്‍ കോളേജ് ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെയാണ് കല്ലേറുണ്ടായത്. മുഖ്യമന്ത്രിക്ക് കരിങ്കൊടികാണിക്കാനെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ഇടയില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായത്. ഇതെ തുടര്‍ന്ന് പോലീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തിവീശി. ഇതോടെ ഡിവൈഎഫ്‌ഐക്കാര്‍ പോലീസിനു നേരെയും കല്ലെറിഞ്ഞു.
ലാത്തിചാര്‍ജ്ജിലും കല്ലേറിലും നിരവധി ഡിവൈഎഫ്‌ഐ കാര്‍ക്കും രണ്ടു പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



