മാധ്യമപ്രവര്‍ത്തകര്‍ക്ക് നാടിന് താല്പര്യമുള്ള കാര്യങ്ങളൊന്നും താല്പര്യമില്ല;മുഖ്യമന്ത്രി

OOMMEN_CHANDY_തിരു: നാടിന് താല്പര്യമുള്ള ഒരു കാര്യവും മാധ്യമപ്രവര്‍ത്തകര്‍ക്ക് താല്പര്യമില്ലെന്ന് മുഖ്യമന്ത്രി. തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥികളെ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ അവകാശമുണ്ടെന്ന സുപ്രീംകോടതി വിധിയെ സംബന്ധിച്ച് പ്രതികരണം ആരാഞ്ഞപ്പോഴാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്.

അതെസമയം നിഷേധ വോട്ട് സംബന്ധിച്ച് സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണെന്ന് കെ എം മാണി വ്യക്തമാക്കി. കോടതി വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. നിഷേധ വോട്ടിനെ കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തണമെന്നും നിര്‍ഭാഗ്യവശാല്‍ കോടതിയാണ് തീരുമാനമെടുത്തതെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി. കോടതി വിധി നല്ലതാണെന്ന് ആര്‍ ബാലകൃഷ്ണ പിള്ള കോഴിക്കോട് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top