Section

malabari-logo-mobile

ഐ ഗ്രൂപ്പും മുസ്ലിംലീഗും അടുക്കുന്നു

HIGHLIGHTS : രമേശ് ചെന്നിത്തല നാളെ യൂത്ത് ലീഗ് വേദിയില്‍ കോഴിക്കോട്: യുഡിഎഫിനകത്തെ ഗ്രൂപ്പ് സമവായങ്ങള്‍ മാറിമറിയുന്നു.

രമേശ് ചെന്നിത്തല നാളെ യൂത്ത് ലീഗ് വേദിയില്‍

Untitled-1 copyകോഴിക്കോട്: യുഡിഎഫിനകത്തെ ഗ്രൂപ്പ് സമവായങ്ങള്‍ മാറിമറിയുന്നു. ഏത് വിഷയത്തിലും ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസിലെ എ ഗ്രൂപ്പിനുമൊപ്പം ഉറച്ചുനിന്ന മുസ്ലിംലീഗ് കളംമാറ്റി ചവിട്ടുന്നു. ഇതിന്റെ ഭാഗമായി നാളെ കോഴിക്കോട് ടൗണ്‍ഹാളില്‍ 10 മണിക്ക് യൂത്ത്‌ലീഗ് സംഘടിപ്പിക്കുന്ന സി.എച്ച് അനുസ്മരണത്തില്‍ രമേശ് ചെന്നിത്തല പങ്കെടുക്കും. ചടങ്ങില്‍ മുസ്ലിംലീഗ് ഉന്നത നേതാക്കളായ കുഞ്ഞാലിക്കുട്ടിയും, കെ പി എ മജീദും സംബന്ധിക്കും.

sameeksha-malabarinews

കഴിഞ്ഞാഴ്ച തിരുവനന്തപുരത്ത് ലീഗ് നേതാക്കളായ കുഞ്ഞാലിക്കുട്ടിയും കെപിഎ മജീദും ഇ ടിയും നടത്തിയ അനൗദ്യോഗിക ചര്‍ട്ടയ്ക്ക് ശേഷമാണ് മുസ്ലീംലീഗിന്റെ ശ്രദ്ധേയമായ ചുവടുമാറ്റം. ഉമ്മന്‍ചാണ്ടിക്കൊപ്പെം നില്‍ക്കുന്നതുകൊണ്ടാണ് തങ്ങള്‍ക്ക് ന്യൂനപക്ഷ വര്‍ഗീയതയുടെ ആളുകളെന്ന പഴികേള്‍ക്കുന്നതെന്നും ചെന്നിത്തലയോടും ഐ ഗ്രൂപ്പിനുമൊപ്പം ചേര്‍ന്നാല്‍ ഇത് ഒഴിവാക്കാനാകുമെന്നും ലീഗ് കരുതുന്നു. ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്നുവരുന്ന അഴിമതി ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട ഗതികേടും ഈ മാറ്റത്തിലൂടെ തങ്ങള്‍ക്കില്ലാതാകുമെന്ന് ലീഗ് കരുതുന്നതായി സൂചന.

എ ഗ്രൂപ്പ് വക്താവായ സീനിയര്‍ ലീഡറായ ആര്യാടന്‍ ഇ ടി മുഹമ്മദ് ബഷീറിനെ വര്‍ഗീയവാദിയെന്ന് ആക്ഷേപിച്ചപ്പോള്‍ ആദ്യം ഇതിനെതിരെ പ്രതികരിച്ചത് ചെന്നിത്തലയാണെന്നതും ശ്രദ്ധേയമാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫിന്റെ അകത്ത് ഒരു നേതൃമാറ്റ ചര്‍ച്ചയുണ്ടായാല്‍ പരസ്യമായി ചെന്നിത്തലയ്‌ക്കൊപ്പം നില്‍ക്കാനാണ് ലീഗ് തയ്യാറാകുക എന്നതാണ് ഏറ്റവും പുതിയ വിവരം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!