മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയുടെ വീട്ടില്‍ ബഹളം വെച്ചെന്ന പേരില്‍ സ്ത്രീയെ കസ്റ്റഡിയിലെടുത്തു.

സ്ത്രീയുടെ നാലുകോടി തട്ടിയെടുത്തതായി പരാതി.

താനൂര്‍: :മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി യുകെ ബാസിയുടെ വീട്ടില്‍ എത്തി ബഹളം വെച്ച സ്ത്രീയെ താനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകീട്ടോടെയാണ് സംഭവം. പത്തനംതിട്ട സ്വദേശിനിയായ എലിസബത്ത് ജോണ്‍ എന്ന സ്ത്രീയാണ് സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ട്് ബഹളം വെച്ചത്. തുടര്‍ന്ന് താനൂര്‍ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു.

യുകെ ഭാസിയുടെ മരുമകന്‍ തന്നെ വഞ്ചിച്ച് നാലുകോടിയോളം രൂപ തട്ടിയെടുത്തെന്നും ഇതു സംബന്ധിച്ച പ്രശ്‌നം പരിഹരിക്കാനുമാണ് സ്ത്രീ ബഹളം വെച്ചത്. കേസ് ഒത്തു തീര്‍ക്കാമെന്ന് ഭാസി ഉറപ്പു നല്‍കിയിരുന്നതായും അതെ സമയം തന്നെ വഞ്ചിക്കുകയായിരുന്നെന്നും സ്ത്രീ പറഞ്ഞു. ്

എന്നാല്‍ ഫ്ഌറ്റ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് യു കെ ബാസിയുടെ മരുമകന്‍ ബിന്‍സിലിന് 50 ലക്ഷം രൂപ സ്ത്രീ നല്‍കാനുണ്ടെന്നും ഇതു സംബന്ധിച്ച് നിലനില്‍ക്കുന്ന കേസിന് പ്രതികാരം തീര്‍ക്കുകയാണ് സ്ത്രീയെന്നും ഭാസിയും കുടുംബവും പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top