Section

malabari-logo-mobile

കോഴിക്കോട് കോര്‍പ്പറേഷന്‍ തൊഴിലാളികളെ കൊണ്ട് അടിമപ്പണിയെടുപ്പിക്കുന്നു’ കെ. അജിത

HIGHLIGHTS : കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ തൊഴിലാളികളെ കൊണ്ട് അടിമപ്പണിയെടുപ്പിക്കുകയാണെന്ന് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക കെ.അജിത. കോഴിക്കോട് കോര്‍പ്പറേഷന...

ajithaകോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ തൊഴിലാളികളെ കൊണ്ട് അടിമപ്പണിയെടുപ്പിക്കുകയാണെന്ന് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക കെ.അജിത. കോഴിക്കോട് കോര്‍പ്പറേഷനുമുന്നില്‍ നടന്നുവരുന്ന കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരുടെ (സി.ഒ) സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ബഹുജനധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അജിത.

കഴിഞ്ഞ 16 വര്‍ഷമായി കേവലം 1500 രൂപയ്ക്ക് ജോലിചെയ്തുവരുന്ന സി.ഒമാര്‍ തൊഴില്‍ സ്ഥിരതയ്ക്കും കൂലിക്കൂടുതലിനുവേണ്ടി നടത്തിവരുന്ന സമരത്തിന്റെ 34-ാം ദിവസമായ ഇന്ന് സി.ഒ. സമരസഹായ സമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു ബഹുജന ധര്‍ണ നടന്നത്. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് നടന്ന ധര്‍ണയ്ക്ക് പ്രശസ്ത സ്വാതന്ത്ര്യസമര സേനാനി പി. വാസു നേതൃത്വം നല്‍കി.

sameeksha-malabarinews

അസംഘടിതമേഖലാ തൊഴിലാളി യൂണിയന്‍ (എ.എം.ടി.യു)ന്റെ നേതൃത്വത്തിലാണ് സി.ഒമാര്‍ സമരം നടത്തിവരുന്നത്. കോര്‍പ്പറേഷനുമായുള്ള ആദ്യ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ജൂലൈ 22 ന് തൊഴിലാളികള്‍ കോര്‍പ്പറേഷനു മുന്നില്‍ കുത്തിയിരിപ്പുസമരം നടത്തി വരികയായിരുന്നു. എന്നാല്‍ തുടര്‍ന്നും കോര്‍പ്പറേഷന്‍ ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാനുള്ള ഒരു സമീപനവും മുന്നോട്ട് വെച്ചിരുന്നില്ല. തുടര്‍ന്ന് ഓഗസ്റ്റ് 1-ാം തീയതി മുതല്‍ തൊഴിലാളികള്‍ റിലേ സത്യാഗ്രഹം ആരംഭിച്ചു.

‘കോഴിക്കോട് കോര്‍പ്പറേഷന്‍ സി.ഒമാരെ 16 കൊല്ലം പണിയെടുപ്പിച്ചത് 1600 രൂപ നല്‍കിയാണ്. അക്ഷരാര്‍ത്ഥത്തില്‍ തൊഴിലാളികള്‍ക്ക് കൂലികൊടുക്കുകയായിരുന്നില്ല എന്ന് തന്നെ പറയാം. കോര്‍പ്പറേഷന്‍ ഇവരെ കൊണ്ട് കൂലി നല്‍കാതെ അടിമപ്പണിയെടുപ്പിക്കുകയായിരുന്നു.’ അജിത ഉദ്ഘാടന പ്രസംഗത്തില്‍ തുറന്നടിച്ചു. സമരം പോലും നടത്തേണ്ട സാഹചര്യമില്ലാ ഇതിലെന്നും മനുഷ്യത്വമുള്ള ആരും അംഗീകരിക്കേണ്ട ആവശ്യങ്ങളാണ് തൊഴിലാളികള്‍ മുന്നോട്ട് വെച്ചിരിക്കുന്നതെന്നും കേവലം കോര്‍പ്പറേഷന്റെയും മേയറുടെയും ഈഗോയാണ് ഇത്തരമൊരു സമരത്തിലേയ്ക്ക് എത്തിച്ചതെന്നും അജിത കൂട്ടിച്ചേര്‍ത്തു.

അഡ്വ. പ്രദീപന്‍ കുതിരോട് അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ കെ. സതീദേവി സ്വഗതം പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!