Section

malabari-logo-mobile

പരപ്പനങ്ങാടി സബ്ജില്ല ക്രിക്കറ്റ് കിരീടം ബിഇഎംഎച്ച്എസ്എസ്സിന്

HIGHLIGHTS : പരപ്പനങ്ങാടി: ചുടലപ്പറമ്പില്‍ വെച്ച് നടന്ന പരപ്പനങ്ങാടി സബ്ജില്ല അണ്ടര്‍-19,17 ക്രിക്കറ്റ് മത്സരത്തില്‍ പരപ്പനങ്ങാടി ബിഇഎംഎച്ച്എസ്എസ്സിന് ഇരട്ട കിര...

bemhssപരപ്പനങ്ങാടി: ചുടലപ്പറമ്പില്‍ വെച്ച് നടന്ന പരപ്പനങ്ങാടി സബ്ജില്ല അണ്ടര്‍-19,17 ക്രിക്കറ്റ് മത്സരത്തില്‍ പരപ്പനങ്ങാടി ബിഇഎംഎച്ച്എസ്എസ്സിന് ഇരട്ട കിരീടം. അണ്ടര്‍ 19 വിഭാഗത്തില്‍ തിരൂരങ്ങാടി ഗവണ്‍മെന്റ് സ്‌കൂളിനെ 51 റണ്‍സുകള്‍ക്ക് അടിയറവ് പറയപ്പിച്ചാണ് നിലവിലെ ചാമ്പ്യന്‍മാരായ ബിഇഎം കിരീടം നിലനിര്‍ത്തിയത്. ബിഇഎമ്മിന്റെ സഞ്ജിത്താണ് കളിയിലെ കേമന്‍.

അണടര്‍-17 യില്‍ അയല്‍പക്കകാരായ എസഎന്‍എംഎച്ച്എസ്എസ്സിനെ 8 വിക്കറ്റിന് തോല്‍പ്പിച്ച് ആധികാരിക ജയം ആതിഥേയരായ ബിഇഎം സ്വന്തമാക്കുകയായിരുന്നു. ആഷിക് റഹ്മനാണ് മാന്‍ ഓഫ് ദി മാച്ച്.

sameeksha-malabarinews

ബിഇഎമ്മിലെ കായികാധ്യാപകനായ വിജു വില്ല്യംസ്സിന്റെ കര്‍ശന പരിശീലനത്തില്‍ ജില്ലാ മത്സരങ്ങള്‍ക്കൊരുങ്ങുകയാണ് ഇരു ടീമുകളും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!