Section

malabari-logo-mobile

സി ആപ്റ്റ്: തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം

HIGHLIGHTS : C APT: Can apply for vocational courses

തിരുവനന്തപുരം: സി-ആപ്റ്റിന്റെ  പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ ഡിപ്ലോമാ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്കിംഗ്, ഡിപ്ലോമ ഇന്‍ മള്‍ട്ടിമീഡിയ എന്നീ ഗവണ്‍മെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി.

പട്ടികജാതി/ പട്ടികവര്‍ഗ/ മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസ് സൗജന്യമാണ്. പഠന കാലയളവില്‍ സ്‌റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.

sameeksha-malabarinews

അപേക്ഷാഫോം 100 രൂപയ്ക്ക് സെന്ററില്‍ നിന്ന് നേരിട്ട് വാങ്ങുകയോ www.captkerala.com ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് 100 രൂപയുടെ സി-ആപ്റ്റിന്റെ പേരില്‍ മാറാവുന്ന ഡി.ഡി സഹിതമോ അപേക്ഷിക്കാം. അപേക്ഷ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ (വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം) പകര്‍പ്പുകള്‍ സഹിതം 17നകം ലഭിക്കണം.

വിലാസം: കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷന്‍, പുന്നപുരം, വെസ്റ്റ്ഫോര്‍ട്ട്, തിരുവനന്തപുരം- 695024. ഫോണ്‍: 0471-2474720, 2467728.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!