Section

malabari-logo-mobile

പെരിന്തല്‍മണ്ണ ബ്ലോക്ക്പഞ്ചായത്തിലെ ചെമ്മാണിയോട് അടക്കം 17 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് മറ്റന്നാള്‍

HIGHLIGHTS : By-elections in 17 local wards including Chemmaniyod in Perinthalmanna Block Panchayat will be held the next day.

സംസ്ഥാനത്തെ 17 തദ്ദേശ വാര്‍ഡുകളില്‍ ആഗസ്റ്റ് 10 ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. വോട്ടെടുപ്പ് വ്യാഴാഴ്ച രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 വരെയാണ്. സമ്മതിദായകര്‍ക്ക് വോട്ടുചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എല്‍.സി. ബുക്ക്, ദേശസാല്‍കൃത ബാങ്ക് ആറുമാസകാലയളവിന് മുമ്പു വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. വോട്ടെണ്ണല്‍ ഓഗസ്റ്റ് 11 ന് രാവിലെ 10 നു വിവിധ കേന്ദ്രങ്ങളില്‍ നടത്തും.

ഒന്‍പത് ജില്ലകളിലായി രണ്ട് ബ്ലോക്ക് പഞ്ചായത്ത്, പതിനഞ്ച് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്. ആകെ 54 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. അതില്‍ 22 പേര്‍ സ്ത്രീകളാണ്.

sameeksha-malabarinews

വോട്ടര്‍പട്ടിക ജൂലൈ 13 ന് പ്രസിദ്ധീകരിച്ചു. 20554 പുരുഷന്മാരും 22725 സ്ത്രീകളും ഉള്‍പ്പെടെ ആകെ 43279 വോട്ടര്‍മാര്‍. www.lsgelection.kerala.gov.in സൈറ്റില്‍ വോട്ടര്‍പട്ടിക ലഭ്യമാണ്.

വോട്ടെടുപ്പിന് 60 പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം പൂര്‍ത്തിയായി. ബാലറ്റ് പേപ്പറുകള്‍ അച്ചടിച്ച് വരണാധികാരികള്‍ക്ക് കൈമാറി. വോട്ടിംഗ് മെഷീനുകള്‍ സജ്ജമാക്കി വരുന്നു. പോളിംഗ് സാധനങ്ങള്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് സെക്ടറല്‍ ഓഫീസര്‍മാര്‍ അതാത് പോളിംഗ് ബൂത്തുകളില്‍ എത്തിക്കും. ഉദ്യോഗസ്ഥര്‍ പോളിംഗ് ബൂത്തില്‍ ഹാജരായി അവ കൈപ്പറ്റണം.മോക്ക്പോള്‍ വോട്ടെടുപ്പ് ദിവസം രാവിലെ 6 മണിക്ക് നടത്തും.

ക്രമസമാധാനപാലനത്തിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളില്‍ വീഡിയോഗ്രാഫി നടത്തും. വോട്ടെടുപ്പിനും, വോട്ടെണ്ണലിനും പ്രത്യേക പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തും.

വോട്ടെണ്ണല്‍ ഫലം www.lsgelection.kerala.gov.in ലെ TREND ല്‍ ലഭ്യമാകും. സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അതാത് തദ്ദേശസ്ഥാപന സെക്രട്ടറിയ്ക്കാണ് നല്‍കേണ്ടത്. അവ www.sec.kerala.gov.in സൈറ്റില്‍ ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കാം. ഫലപ്രഖ്യാപന തീയതി മുതല്‍ 30 ദിവസത്തിനകമാണ് ഈ അവസരമുള്ളത്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകള്‍ ജില്ലാ അടിസ്ഥാനത്തില്‍ :

കൊല്ലം – തെന്മല ഗ്രാമപഞ്ചായത്തിലെ 05-ഒറ്റക്കല്‍,

ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 02-പുഞ്ചിരിച്ചിറ.

ആലപ്പുഴ – തലവടി ഗ്രാമപഞ്ചായത്തിലെ 13-കോടമ്പനാടി.

കോട്ടയം – വൈക്കം ബ്ലോക്ക്പഞ്ചായത്തിലെ 03-മറവന്‍ തുരുത്ത്.

എറണാകുളം – ഏഴിക്കര ഗ്രാമപഞ്ചായത്തിലെ 03-വാടക്കുപുറം,

വടക്കേക്കര ഗ്രാമപഞ്ചായത്തിലെ 11-മുറവന്‍ തുരുത്ത്,

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിലെ 04-കോക്കുന്ന്,

പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 10-പഞ്ചായത്ത് വാര്‍ഡ്.

തൃശ്ശൂര്‍ – മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ 15-താണിക്കുടം.

പാലക്കാട് – പൂക്കോട്ട്കാവ് ഗ്രാമപഞ്ചായത്തിലെ 07-താനിക്കുന്ന്.

മലപ്പുറം – പെരിന്തല്‍മണ്ണ ബ്ലോക്ക്പഞ്ചായത്തിലെ 02-ചെമ്മാണിയോട്,

ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ 14-കളക്കുന്ന്,

തുവ്വൂര്‍ ഗ്രാമപഞ്ചായത്തിലെ 11-അക്കരപ്പുറം,

പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലെ 16-കട്ടിലശ്ശേരി.

കോഴിക്കോട് – വേളം ഗ്രാമപഞ്ചായത്തിലെ 17-പാലോടിക്കുന്ന്.

കണ്ണൂര്‍ – മുണ്ടേരി ഗ്രാമപഞ്ചായത്തിലെ 10-താറ്റിയോട്,

ധര്‍മ്മടം ഗ്രാമപഞ്ചായത്തിലെ 11-പരീക്കടവ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!