ഉപതെരഞ്ഞെടുപ്പ്; ആലിപ്പറമ്പ് പഞ്ചായത്തില്‍ മുസ്ലിം ലീഗ് വിജയിച്ചു

ആലിപ്പറമ്പ്: ഉപതെരഞ്ഞെടുപ്പ് നടന്ന ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡ് വട്ടപ്പറമ്പില്‍ മുസ്ലിം ലീഗ് വിജയിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ടി. ഹൈദരലി മാസ്റ്ററാണ് വിജയിച്ചത്. 798 വോട്ടിന്റെ ഭൂരിപക്ഷമാണ് വിജയം.

എല്‍.ഡി.എഫിനു വേണ്ടി മത്സരിച്ചത് പി.വി. മജീദ് ആയിരുന്നു. 74.25% മായിരുന്നു വോട്ടിംഗ്. വട്ടപ്പറമ്പ് എട്ടാം വാര്‍ഡില്‍ ആകെ 2109 വോട്ടര്‍മാരാണ് ഉള്ളത്, അതില്‍ 1566 പേര്‍ വോട്ട് രേഖപ്പെടുത്തി.

ഇടത് പിന്തുണയോടെ ജയിച്ച ലീഗ് വിമതന്‍ രാജി വെച്ചതിനെ തുടര്‍ന്നാണ് ഇവിടെ വീണ്ടും തിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.

Related Articles