Section

malabari-logo-mobile

പരപ്പനങ്ങാടി മുനിസിപ്പല്‍ ഉപതെരഞ്ഞെടുപ്പ്; ഇടതുമുന്നണിക്ക് വിജയം;

HIGHLIGHTS : പരപ്പനങ്ങാടി: വാശിയേറിയ മത്സരം നടന്ന പരപ്പനങ്ങാടി കീഴ്ച്ചിറ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടത് ജനകീയ വികസന മുന്നണി

പരപ്പനങ്ങാടി: വാശിയേറിയ മത്സരം നടന്ന പരപ്പനങ്ങാടി കീഴ്ച്ചിറ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടത് ജനകീയ വികസന മുന്നണി
സ്ഥാനാര്‍ത്ഥി ശ്യാമള വേപ്പല്ലൂര്‍ വിജയിച്ചു. 71 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശ്യാമള വിജയിച്ചത്. നിലവില്‍ ഇടത് പക്ഷം വിജയിച്ച ഡിവിഷനാണിത്.

ഇവിടെ നേരത്തെ കൗണ്‍സിലറായിരുന്ന ഷീബയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

sameeksha-malabarinews

ശ്യാമളയ്ക്ക് 465 വോട്ടാണ് ലഭിച്ചത്. തൊട്ടടുത്ത ബിജെപി സ്ഥാനര്‍ത്ഥി എം ശൈലജയ്ക്ക് 395 വോട്ട് ലഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി മണ്ണാറക്കല്‍ വനജയ്ക്ക് 319 വോട്ടാണ് ലഭിച്ചത്.

തുടര്‍ന്ന് ഇടതുമുന്നണി പ്രവര്‍ത്തകര്‍ നഗരത്തില്‍ ആഹ്ലാദ പ്രകടനം നടത്തി. പ്രകടനത്തിന് സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, കൗണ്‍സിലര്‍മാരായ ബിന്ദു, ശ്രുതി, ദേവന്‍ ആലുങ്ങല്‍, അഷറഫ് ഷിഫ, സിപിഐഎം നേതാക്കളായ വെലായുധന്‍ വള്ളിക്കുന്ന്, വി.പി സോമസുന്ദരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!