HIGHLIGHTS : By-election: Local holiday declared
കരുളായി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 ചക്കിട്ടാമല, എ.ആര്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 കുന്നുംപുറം, ഊരകം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5 കൊടലിക്കുണ്ട്, തിരുന്നാവായ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 അഴകത്തുകളം എന്നിവിടങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ വാര്‍ഡ് പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉപതെരഞ്ഞെടുപ്പ് ദിവസമായ ഫെബ്രുവരി 28 ചൊവ്വാഴ്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ പ്രാദേശികാവധി പ്രഖ്യാപിച്ചു.
പോളിങ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വോട്ടെടുപ്പിന്റെ തലേ ദിവസമായ ഫെബ്രുവരി 27 തിങ്കളാഴ്ചയും അവധിയായിരിക്കും.

വാര്‍ഡിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രസ്തുത വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യുവാനുളള അനുമതി അതാത് സ്ഥാപന മേധാവികള്‍ നല്‍കണം. പൊതുപരീക്ഷ നടക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു