ഗതാഗത നിയന്ത്രണം

ചങ്ങരംകുളം- ചെറവല്ലൂര്‍ റോഡില്‍ ചെറവല്ലൂര്‍ ആമയത്ത് കലുങ്ക് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 27 മുതല്‍ പ്രവൃത്തി തീരുന്നത് വരെ  ഇതു വഴിയുള്ള ചരക്കു വാഹനങ്ങളുടെ ഗതാഗതം  നിരോധിച്ചു. ആയതിനാല്‍ എടപ്പാള്‍ ഭാഗത്തു നിന്നും തൃശ്ശൂര്‍ ഭാഗത്തേക്കും തിരിച്ചുമുളള ചരക്കു വാഹനങ്ങള്‍ ചങ്ങരംകുളം- കുന്നംകുളം വഴി സംസ്ഥാനപാതയിലൂടെയോ, ചങ്ങരംകുളം- നരണിപ്പുഴ- എരമംഗലം വഴിയോ പോകാവുന്നതാണ്.

എടപ്പാള്‍ കാഞ്ഞിരമുക്ക് റോഡില്‍ അയിലക്കാട് കലുങ്ക് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി  തീരുന്നത് വരെ പ്രസ്തുത റോഡിലൂടെയുളള വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിച്ചു. ഇതു വഴി പോകേണ്ട വലിയ വാഹനങ്ങള്‍ തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാനപാത- 69 ഉപയോഗപ്പെടുത്തണം.

മൂര്‍ക്കനാട്  മൈത്ര  വലിയ വെണ്ടേക്ക് റോഡില്‍ പാവണ്ണയില്‍ പഴയ ഓവുപാലം പുതുക്കിപ്പണിയുന്നതിനാല്‍ പ്രവൃത്തി തീരുന്നതു വരെ ഇതുവഴിയുള്ള വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍ വിഭാഗം) എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top