HIGHLIGHTS : A fire broke out at a storage place for thondi vehicles in Thirurangadi
തിരൂരങ്ങാടി: പോലീസ് കോട്ടേഴ്‌സ് വളപ്പില്‍ തീപിടുത്തം. ഇന്നലെ രാത്രി ഒമ്പതിനാണ് മസ്ജിദ് റോഡിനോട് ചേര്‍ന്ന ഭാഗത്ത് തൊണ്ടി വാഹനങ്ങള്‍ സൂക്ഷിച്ച സ്ഥലത്ത് തീപിടുത്തം ഉണ്ടായത്. ഇവിടെ രണ്ട് ഭാഗത്ത് തീ പടരുന്നത് കണ്ട നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ചെമ്മാട്ടെ സ്വകാര്യ ജലവിതരണക്കാരും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു തുടങ്ങി. താനൂരില്‍ നിന്ന് അഗ്‌നിശമന സേനയെത്തി തീ പൂര്‍ണമായും അണച്ചു.

ഏതാനും തൊണ്ടി വാഹനങ്ങള്‍ക്ക് തീ പിടിച്ചിട്ടുണ്ട്. നാട്ടുകാര്‍ ഉടനെ കണ്ടതിനാല്‍ വന്‍ അപകടം ഒഴിവായി ദ്രവിച്ചുകിടക്കുന്ന വാഹനങ്ങളും മരങ്ങളും കെട്ടിടങ്ങളും ആണ് ഇതിന്സമീപത്തുള്ളത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു