തേഞ്ഞിപ്പലം: തേഞ്ഞിപ്പലം പാണമ്പ്രയില്‍ ബസ് മറിഞ്ഞ് ഏഴുപേര്‍ക്ക് പരിക്കേറ്റു. തൃശൂരില്‍ നിന്നും വയനാട്ടേക്ക് വിനോദയാത്ര പോവുകയായിരുന്ന സംഘം സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
ഇന്ന് പുലര്‍ച്ചെയാണ് അപടം സംഭവിച്ചത്. അപകടത്തില്‍പ്പെട്ട ആരുടെയും പരിക്ക് ഗുരുതരമല്ല.
ദേശീയപാത വികസനപ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതോടെ സ്ഥിരം അപകടവളവായ ഈ വളവും ഇല്ലാതാകും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




