ദില്ലി; ദില്ലയില്‍ മൂന്ന് നില കെട്ടിടത്തില്‍ തീപിടിച്ചു. 16 പേര്‍ വെന്തുമരിച്ചു. മരണസംഖ്യ കൂടാനാണ് സാധ്യത
പശ്ചിമ ദില്ലിയിലെ മുണ്ഡകാ മെട്രോ റെയില്‍വെ സ്‌റ്റേഷന് സമീപത്താണ് തീപിടുത്തമുണ്ടായത്. പിന്നീട് രണ്ടും മൂന്നും നിലയിലേക്ക് തീപിടിക്കുകയായിരുന്നു.
വൈകീട്ട് ആറുമണിയോടെയാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം, 16 ഫയര്‍ യൂണിറ്റുകളാണ് തീയണക്കാനെത്തിയത്.
കെട്ടിടത്തിന്റെ ആദ്യനിലയിലുണ്ടായിരുന്നു ആദ്യം തീ കണ്ടത്. പിന്നീട് മുകളിലേക്ക് തീപടരുകയായിരുന്നു.കെട്ടിടത്തില്‍ നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
photo courtesy; hindustan times online




