HIGHLIGHTS : Burglary; One more arrested
കോഴിക്കോട് റോഡിലെ കോ- ഓപറേറ്റീവ് സൊസൈറ്റിക്ക് സമീപമുള്ള ആളില്ലാത്ത വീട് കുത്തിത്തുറന്ന് പണം മോഷ്ടിച്ച സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍. കരുവാരക്കുണ്ട് പുന്നക്കാട്ടെ ചെറുമല വീട്ടില്‍ ഷംസുദ്ദിന്‍ (42)നെ യാണ് വളാഞ്ചേരി എസ്എച്ച്ഒ ജലീല്‍ കറുത്തേടത്ത് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി മഞ്ചേരി സ്വദേശി അനില്‍കുമാര്‍ (കാര്‍ലോസ്- 60) മുമ്പ് അറസ്റ്റിലായിരുന്നു.
2022 സെപ്തംബറിലാണ് കോ- ഓപറേറ്റീവ് സൊസൈറ്റിക്ക് സമീപമുള്ള ബാലമുരളി നിവാസ് കുത്തിത്തുറന്ന് 80,000 രൂപ മോഷ്ടിച്ചത്. സിസിടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനില്‍കുമാര്‍ പിടിയിലായത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാ ണ് ഷംസുദ്ദീനെ വളാഞ്ചേരിയില്‍ വച്ച് പൊലീസ്പിടികൂടിയത്.

തൃശൂര്‍, മലപ്പുറം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി പ്രതിക്കെതിരെ കൊലപാതകം, മോഷണക്കേസുകളുമുണ്ട്. തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷകസംഘത്തില്‍ എസ്‌ഐ പ്രമോദ്, എഎ ഐ ജയപ്രകാശ്, എസ്സിപി മാരായ ജയപ്രകാശ്, രാജേഷ്, സിപിഒ സുമേഷ് എന്നിവരുമുണ്ടായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു