കോഴിക്കോട്: മാവൂരില്‍ ബസ്സ് വയലിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്.
കോഴിക്കോട് അരീക്കോട് റൂട്ടിലോടുന്ന കാശിനാഥ് ബസ് ആണ് അപകടത്തില്‍പെട്ടത്.
റോഡിന് വീതി കുറഞ്ഞ ഭാഗത്ത് വെച്ച് എതിരെ വരുന്ന സ്‌കൂട്ടറില്‍ ഇടിക്കുന്നത് ഒഴിവാക്കാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് ബസ് അപകടത്തില്‍പ്പെടുകയായിരുന്നവെന്നാണ് വിവരം.
സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം. അപകടത്തില്‍പ്പെട്ട ഇലക്ട്രക്ക് സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. അപകടം നടന്ന ഉടന്‍ ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തിലാണ് ആദ്യംരക്ഷാപ്രവര്‍ത്തനം നടന്നത്. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ബസ് ഉയര്‍ത്താനുള്ള ശ്രമം നടന്നുവരികയാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




