തിരൂരില്‍ വീടിന്റെ പൂട്ട് തകര്‍ത്ത് കവര്‍ച്ച

തിരൂര്‍: തിരൂരില്‍ വീടിന്റെ പൂട്ട് തകര്‍ത്ത് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന നാലര ലക്ഷം രൂപ കവര്‍ന്നു.  ആധാരമെഴുത്ത്കാരന്‍ തൃക്കണ്ടിയൂര്‍ വെളി യമ്പാട്ട് ശിവശങ്കരന്‍ നായരുടെ വീട്ടിലാണ് മോഷണം നടന്നത്.

വ്യാഴാഴ്ച രാത്രി ശിവശങ്കരന്‍ നായ രും ഭാര്യയും കിടക്കാനായി തൊ ട്ടടുത്ത പുതിയ വീട്ടില്‍ പോയിരുന്നു. വെള്ളി രാവിലെ തിരിച്ചെത്തിയപ്പോയാണ് വീടിന്റെ പുട്ട് തകര്‍ത്തത് ശ്രദ്ധയില്‍പ്പെട്ടത്. മുറിയിലെ അലമാരയുടെ പൂട്ട് തകര്‍ത്ത് സാധനങ്ങള്‍ വലിച്ചിട്ട നിലയിലായിരുന്നു. തിരൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top