ബുലന്ദ്ശഹറില്‍ സബ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിനെ വെടിവെച്ച സൈനികന്‍ പിടിയില്‍

ശ്രീനഗര്‍: ബുലന്ദ്ശഹറില്‍ സബ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിനെ വെടിവെച്ച സൈനികന്‍ പിടിയിലായി. ജിതേന്ദ്ര മാലിക് (ജീതു ഫൗജി)ആണ് പിടിയിലായത്. കശ്മീരിലെ ജിതേന്ദ്രമാലിക്കിന്റെ സൈനിക യൂണിറ്റ് തന്നെയാണ് ഇയാളെ പിടികൂടിയിത്. ഇയാളെ യുപി പോലീസിന് കൈമാറും.

പോലീസിന് വേണ്ട എല്ലാ സഹായങ്ങളും നല്‍കുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ബുലന്ദ്ശഹറില്‍ നിന്ന് കടന്നുകളഞ്ഞ പ്രതിയെ വെള്ളിയാഴ്ചയാണ് സോപാറിലെ സൈനിക ക്യാമ്പിലെത്തിച്ചത്.

പ്രദേശവാസകിളുടെ മൊഴിയില്‍ നിന്നും പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ നിന്നും ജിതേന്ദ്രയാണ് വെടിവെച്ചതെന്ന് വ്യക്തമായിരുന്നു. സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Articles