കലോത്സവവേദിയില്‍ ദീപാ നിശാന്തിനെതിരെ പ്രതിഷേധം

ആലപ്പുഴ: കലോത്സവ വേദിയില്‍ വിധികര്‍ത്താവായി എത്തിയ ദീപാ നിശാന്തിന് നേരെ പ്രതിഷേധം. എബിവിപി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത് .മൂല്യനിര്‍ണയ വേദിക സമീപമാണ് പ്രതിഷേധം നടത്തിയത് .

സംസ്ഥാനതല ഉപന്യാസ മത്സരത്തില്‍ വിധികര്‍ത്താവായ് എത്തിയ ദീപ നിശാന്തിനെ മാറ്റണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം നടന്നത്. പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

Related Articles