കെ സുരേന്ദ്രന്‍ ജയില്‍ മോചിതനായി

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ജയില്‍ മോചിതനായി. 21 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്.

നിരോധനാജ്ഞ ലംഘിച്ചതിനെ തുടര്‍ന്ന് നിലക്കലില്‍ വെച്ചാണ് പോലീസ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. ഇന്നലെ ഹൈക്കോടതിയാണ് സുരേന്ദ്രന് ജാമ്യം അനുലദിച്ചത്.കര്‍ശനമായ ജാമ്യ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. പൂജപ്പുര ജയിലിനുമുന്നില്‍ സുരേന്ദ്രന് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.

അതെസമയം താന്‍ യാതൊരു നിയമലംഘനവും നടത്തിയിട്ടില്ലെന്നും ആചാര സംരക്ഷണത്തിനായി സമരം തുടരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല സന്ദര്‍ശനത്തിലായി കോടതിയെ സമീപിക്കുമെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

Related Articles