ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ രാവിലെ നടത്താന്‍ ആലോചന

ദോഹ: ഖത്തര്‍ 2022 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ രാവിലെ മുതല്‍ തുടങ്ങാന്‍ ആലോചന. ഖത്തറിലെ പ്രത്യേക കാലവസ്ഥ കണക്കിലെടുത്താണ് ഈ തീരുമാനം. ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി അസിസ്റ്റന്റ് സെക്രട്ടറി നാസര്‍ അല്‍ ഖത്തര്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ രാവിലെ പത്ത് മണിക്ക് തന്നെ ആരംഭിക്കാനുള്ള ആലോചനയാണ് നടന്നുവരുന്നത്. ദിവസവും നാല് മത്സരങ്ങള്‍ വിവിധ ഇടങ്ങളില്‍ നടത്താനാണ് ആലോചിച്ച് വരുന്നത്.

അതെസമയം ഫിഫയുടെ നിലപാട് കൂടി അറിഞ്ഞശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

Related Articles