കുവൈത്തിലേക്ക് മനുഷ്യക്കടത്ത് തടയാന്‍ ഇ റിക്രൂട്‌മെന്റ്

കുവൈത്ത് സിറ്റ്: രാജ്യത്തേക്ക് മനുഷ്യക്കടത്ത് തടയാന്‍ ശക്തമായ നടപടിക്കൊരുങ്ങി അധികൃതര്‍. ഇതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഓട്ടോമേറ്റഡ് ഇലക്ട്രോണിക് ട്രാന്‍സാക്ഷന്‍ സംവിധാനം നടപ്പിലാക്കുന്നതിന് തുടക്കമായി.

ഇക്കാര്യത്തില്‍ രാജ്യം ഈജിപ്ത്തുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ജനുവരി മുതല്‍ ഇവിടെ നിന്നുള്ള റിക്രൂട്ട്‌മെന്റ് ഇത്തരത്തിലായിരിക്കും.