നിപ്പയെന്ന് വ്യാജപ്രചരണം;ഒരാള്‍ക്കെതിരെ കേസെടുത്തു

പാലക്കാട്: പാലക്കാട് നിപ്പ ബാധയെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയ ആള്‍ക്കെതിരെ കേസെടുത്തു. പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസാണ് കേസെടുത്തത്. വ്യാജ പ്രചരണത്തെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പരാതിയിലാണ് കേസെടുത്തത്. ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ക്കെതിരെയാണ് കേസെടുത്തത്.

പാലക്കാട് നിപ്പ ബാധിച്ച് രണ്ട് പേര്‍ ചികിത്സയിലാണെന്നാണ് പ്രചരിപ്പിച്ചത്. കോഴിക്കോടുനിന്ന് കൊണ്ടുവന്ന ഇറച്ചി കഴിച്ചവര്‍ക്കാണ് രോഗബാധയെന്നും പ്രചരിച്ചിരുന്നു. ഇതെ തുടര്‍ന്ന് ജനങ്ങക്കിടയില്‍ ആശങ്ക പടര്‍ന്നിരുന്നു.

അതെസമയം വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്നും ഓഫീസര്‍ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.