Section

malabari-logo-mobile

ഇടക്കാല ബജറ്റ്;എക്‌സൈസ് നികുതി കുറച്ചു.

HIGHLIGHTS : ദില്ലി: ഇടക്കാല കേന്ദ്രബജറ്റ് ധനമന്ത്രി പി ചിദംബരം ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഐക്യ ആന്ധ്രക്കായുള്ള ബഹളത്തിനിടയിലാണ് കേന്ദ്രമന്ത്രി ബജറ്റ് അവതരിപ്പ...

Interim-Budget-10200ദില്ലി: ഇടക്കാല കേന്ദ്രബജറ്റ് ധനമന്ത്രി പി ചിദംബരം ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഐക്യ ആന്ധ്രക്കായുള്ള ബഹളത്തിനിടയിലാണ് കേന്ദ്രമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍കിയാണ് 2014-2015 വര്‍ഷത്തേക്കുള്ള ബജറ്റെന്ന് ബജറ്റ്് അവതരിപ്പിച്ചു കൊണ്ട് ചിദംബരം പറഞ്ഞു.

ആറായിരം കോടി രൂപ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് ചെലവഴിക്കും. പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ആയിരം കോടി രൂപ കൂടെ നിര്‍ഭയ ഫണ്ടിലേക്ക് അധികമായി അനുവദിക്കും. 2009 മുതല്‍ 2013 വരെയുള്ള വിദ്യഭ്യാസ വായ്പ്പയ്ക്ക് മൊറട്ടോറിയം അനുവദിക്കും. ആധാര്‍ പദ്ധതിയില്‍ വിട്ടുവീഴ്ചയില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. നേരിട്ടുള്ള സബ്‌സിഡി നിര്‍ബന്ധമാക്കുമെന്നും അദേഹം പറഞ്ഞു. കേരളത്തില്‍ നിന്നുള്ള പദ്ധതി വിഹിതത്തില്‍ 1,632 ദശാംശം ഒമ്പത് കോടിയുടെ വര്‍ധനവ് വരുത്തിയിട്ടുണ്ട്.

sameeksha-malabarinews

എല്ലാ സൈനികര്‍ക്കും ഒറ്റ റാങ്ക് ഒറ്റ പെന്‍ഷന്‍ അനുവദിച്ചു. ഇതിനായി അഞ്ച് കോടി നീക്കിവെച്ചു. കൊച്ചി മെട്രോയ്ക്ക് 462.17 കോടി രൂപ അനുവദിച്ചു. എക്‌സൈസ് തീരുവ രണ്ട് ശതമാനം കുറച്ചു. വിദ്യഭ്യാസ വായ്പയുടെ പലിശ കുടിശ്ശികകള്‍ക്കായാണ് മോറട്ടോറിയം പ്രഖ്യാപിച്ചു.

ദില്ലി- മുംബൈ വ്യവസായിക ഇടനാഴിക്ക് സമാനമായി മൂന്ന് പുതിയ വ്യവസായിക ഇടനാഴികള്‍ രൂപീകരിക്കും. അമൃത്‌സര്‍-ദില്ലി, ബാംഗ്ലൂര്‍-ചെന്നൈ, ബാംഗ്ലൂര്‍-മുംബൈ എന്നിവയാകും പുതിയ വ്യവസായിക ഇടനാഴികള്‍. എട്ട് ദേശീയ നിര്‍മ്മാണ മേഖലകളും പ്രഖ്യാപിച്ചു.

ശിശുക്ഷേമത്തിനായി 21,000 കോടി രൂപ, ന്യൂനപക്ഷ ക്ഷേമത്തിന് 3711 കോടി. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 7,000 കോടി. കുടിവെള്ളത്തിന് 15260 കോടി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കായി 1200 കോടിയും നീക്കിവെച്ചു.

എക്‌സൈസ് തീരുവ 12 ശതമാനത്തില്‍ നിന്നും 10 ശതമാനമായി കുറച്ചു. വാഹന നിര്‍മ്മാണ മേഖലയിലെ എക്‌സൈസ് തീരുവ 12 ല്‍ നിന്ന് എട്ട് ശതമാനമായി കുറച്ചു. മൊബൈല്‍ ഫോണുകളുടേയും എക്‌സൈസ് തീരുവ വെട്ടിക്കുറച്ചിട്ടുണ്ട്. അരിയുടെ വിതരണത്തിനും സംഭരണത്തിനും സര്‍വ്വീസ് ടാക്‌സ് ഒഴിവാക്കി. എന്നാല്‍ ആധായ നികുതിയില്‍ കാര്യമായ മാറ്റങ്ങളൊന്നും ചിദംബരം പ്രഖ്യാപിച്ചിട്ടില്ല.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!