പരപ്പനങ്ങാടി : ഞായറാഴ്ച ഉച്ചക്ക് താനൂര്‍ ചിറക്കലിനടുത്ത് റെയില്‍പാളത്തില്‍ കണ്ടത്തിയ യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. പരപ്പനങ്ങാടി ചിറമംഗലം പട്ടയം റോഡിലെ കളത്തിങ്ങല്‍ സെയ്തുമുഹമ്മദിന്റെ മകന്‍ ഫസല്‍ റഹ്മാന്‍(24) ആണ് ദാരുണമായി മരണപ്പെട്ടത്. ഇയാള്‍ കഴിഞ്ഞയാഴ്ചയാണ് വിവാഹിതനായത്. ഫസല്‍ റഹ്മാന്‍ പരപ്പനങ്ങാടി ‘ആപ്പ’ ഓട്ടോറിക്ഷ ഷോറുമിലെ ജീവനക്കാരനാണ്
ഞായറാഴ്ച രാവിലെ ആറു മണിക്ക് താനൂര്‍ താമരക്കുളം സ്വദേശിയായ, പരപ്പനങ്ങാടിയിലെ ഒരു ഫൈനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരനായ സുഹൃത്തിന്റെ വീട്ടിലേക്ക് ബൈക്ക് തിരിച്ചേല്‍പ്പിക്കാന്‍ പോയ ഫസല്‍ റഹ്മാെനെ ഉച്ചക്ക് രണ്ട് മണിയോടെ കിലോമീറ്ററുകള്‍ തെക്ക് മാറി ചിറക്കല്‍ഭാഗത്ത് റെയിലില്‍ വണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
്അതേ സമയം ഞായറാഴച ഉച്ചക്ക് ഒന്നര മണിയോടെ പിതാവിന് ഫോണ്‍ ചെയ്ത് പിതൃസഹോദരിയുടെ വീട്ടില്‍ സത്ക്കാരത്തിന് പോകാന്‍ ഭാര്യയോട് ഒരുങ്ങി നില്‍ക്കാന്‍ പറഞ്ഞിരുന്നു. നേരം വൈകിയപ്പോള്‍ നിരവധി തവണ ഫോണിലുടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്ങിലും സാധിച്ചില്ലെന്ന് ബാപ്പ സെയ്തുമുഹമ്മദ് പറഞ്ഞു.
ഫസിലിന്റെ കൈവശമുണ്ടായിരുന്ന വിലകൂടിയ ഒരു ഫോണടക്കം രണ്ടു ഫോണുകളും, പേഴ്‌സും, ഐഡന്റിറ്റി കാര്‍ഡും നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞു.
താനൂര്‍ പോലീസ് പ്രാഥമികഅന്വേഷണം തുടങ്ങിയിട്ടുണ്ട്. മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവിശ്യപ്പെട്ട് ഉന്നതപോലീസ് ഉദ്യോഗസ്ഥരെയും അധികാരികളെയും സമീപിക്കാനൊരുങ്ങുകയാണ് ബന്ധുക്കളും നാട്ടുകാരും.
ഭാര്യ റാഹില, മാതാവ് ഖദീജ, സഹോദരങ്ങള്‍ ഫൈസല്‍, ഫാസില്‍, ഫാജസ്, ശഫീഖ്, ഫാസില




