സല്‍ക്കാരപന്തല്‍ സങ്കടക്കടലായി :ഫസലിന് കണ്ണീരില്‍ കുതില്‍ന്ന യാത്രാമൊഴി

പരപ്പനങ്ങാടി :ഒരാഴ്ച മുന്‍പ് വിവാഹം കഴിഞ്ഞ വധൂവരന്‍മാരെ സത്ക്കരിക്കാനൊരുക്കിയ പന്തലിലേക്ക ജിവനറ്റ ശരീരമായി ഫസലുല്‍ റഹ്മാനെ കൊണ്ടുവന്നപ്പോള്‍ ചിറമംഗലം ഗ്രാമം വിങ്ങിപ്പൊട്ടി. ഇന്നലെ താനൂരില്‍ റെയില്‍പ്പാലത്തില്‍ ദുരൂഹമായ സാഹചര്യത്തില്‍ മരണമടഞ്ഞ പരപ്പനങ്ങാടി ചിറമംഗലം സ്വദേശി കളത്തിങ്ങല്‍ സ്വദേശി ഫസലു റഹ്മാന്റെ വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് ഒരാഴ്ച തികയുകയാണ്.

ഞായറാഴ്ച ഉച്ചക്കായിരുന്നുഫസിലുവി്‌ന്റെ ഭാര്യ റാഹിലയുടെ വീട്ടിലെ വിവാഹസ്താക്കാരും നിശ്ചയിച്ചിരുന്നത്. ഫസലുവിന്റെ വീട്ടില്‍ തിങ്കളാഴ്ചയും

ഈ ഒരുക്കങ്ങള്‍ക്കിയിലാണ് രാവിലെ ആറുമണിയോടെ
അന്ന് രാവിലെയാണ് ഫസല്‍ വീട്ടില്‍ നിന്ന ബൈക്ക് സുഹൃത്തിനെ തിരകെയേല്‍പ്പിക്കാനായി താനൂരിലേക്ക് പോകുന്നത്. പിന്നീ്ട് ഉച്ചക്ക് ഒന്നരമണിയെടെ ബാപ്പ സെയ്തുമുഹ്മ്്്മതിനെ വിളിച്ചിരുന്നു. പിന്ന്ട് എന്താണ് സംഭവിച്ചതെന്ന്ാണ് ഇപ്പോള്‍ ദുരൂഹമായി തുടരുന്നത്. ഫസലു എവിടെയാണെന്ന് ഒരുവിവരവുമില്ല്ാതെ ആശങ്കയില്‍ നില്‍ക്കെ ഇന്ന് രാവിലെ പത്രത്തില്‍ താനൂരില്‍ തീവണ്ടി തട്ടി മരണമടഞ്ഞ അഞ്ജാതയുവാവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണെവിവരം അറിയുന്നത് ഇതേ തുടര്‍ന്ന് മെഡിക്കല്‍കോളേജിലെത്തിയ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുകയായരുന്നു

വന്‍ജനാവലിയാണ് ഫസലുവിന് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയത്.

താനൂരില്‍ പാളത്തില്‍ കണ്ടത്തിയ മൃതദേഹം പരപ്പനങ്ങാടി സ്വദേശിയുടേത്

Share news
error: Content is protected !!
Scroll to Top