മലപ്പുറം: മതനിരപേക്ഷ ഇന്ത്യ, വികസിത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരളരക്ഷാമാര്‍ച്ച് ഇന്ന് മലപ്പുറംയ ജില്ലയില്‍. ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെയായിരിക്കും മാര്‍ച്ച് ജില്ലയിലുണ്ടാവുക. ജില്ലയിലുടനീളം ചിട്ടയോടുകൂടിയ വന്‍ പ്രചരണ പരിപാടികളാണ് ജാഥയെ സ്വീകരിക്കാന്‍ സിപിഎം ഒരുക്കിയിരിക്കുന്നത്.
ഇന്ന് പാലക്കാട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കുന്ന ജാഥ തൃത്താലയിലെ സ്വീകരണത്തിനു ശേഷം രാവിലെ 11.30 മണിയോടെ തവനൂര്‍ മണ്ഡലത്തിലെത്തും എടപ്പാളിലാണ് ജില്ലയിലെ ആദ്യസ്വീകരണം. പൊന്നാനി(3.00മണി), തിരൂര്‍(4.30) എന്നിവടങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം ജാഥ വൈകീട്ട് ആറു മണിക്ക് താനൂരില്‍ സമാപിക്കും. ബുധനാഴ്ച ജാഥ രാവിലെ ഒമ്പത് മണിക്ക് പരപ്പനങ്ങാടിയില്‍ നിന്ന് തുടങ്ങും വള്ളിക്കുന്ന് അത്താണിക്കല്‍,കുണ്ടോട്ടി, വേങ്ങര , മലപ്പുറം മണ്ഡലങ്ങളിലാണ് അന്ന് ജാഥ പര്യടനം നടത്തുക.. വ്യാഴാഴ്ച രണ്ടത്താണി(കോട്ടക്കല്‍), പെരിന്തല്‍മണ്ണ ,മങ്കട, മഞ്ചേരി, വണ്ടൂര്‍, എന്നവിടങ്ങളിളും വെള്ളിയാഴ്ച നിലമ്പൂരിലും അരീക്കോട്ടുമുള്ള സ്വീകരണങ്ങള്‍്ക്കു ശേഷം ജാഥ കോഴിക്കോട് ജില്ലയിലേക്ക് കടക്കും.




