വരാപ്പുഴ പെണ്‍വാണിഭക്കേസില്‍ ദമ്പതികള്‍ കാസര്‍കോട്ട് അറസ്റ്റില്‍

Untitled-1 copyകാസര്‍കോട്: എറണാകുളം വരാപ്പുഴ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതികള്‍ കാസര്‍കോട്ട് അറസ്റ്റില്‍. ചെറുതാഴം സ്വദേശി അബ്ദുള്‍ ലത്തീഫ് (40), ഭാര്യ ഹൈറുന്നീസ(34) എന്നിവരാണ് അറസ്റ്റിലായത്.

കാസര്‍കോട് ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി രഘുരാമനും സംഘവുമാണ് അറസ്റ്റ് ചെയ്തത്.

2009 ലാണ് സംഭവം നടന്നത്. പടന്നക്കാട് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന അബ്ദുള്‍ലത്തീഫും ഭാര്യ ഹൈറുന്നീസയും പ്രായ പൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ കൂട്ടു നിന്നുവെന്നാണ് കേസ്. പെണ്‍കുട്ടിയുടെ സഹോദരിയും മൂസയെന്നാരാളുമാണ് പെണ്‍കുട്ടിയെ ഇവരുടെ അടുത്തെത്തിച്ചത്. പടന്നക്കാട് വെച്ചാണ് പീഡനം നടന്നത്.

പ്രതികളെ കാസര്‍കോട് ജെ സി എം കോടതിയില്‍ ഹാജരാക്കി.

Share news
error: Content is protected !!
Scroll to Top