Section

malabari-logo-mobile

ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം

HIGHLIGHTS : ദില്ലി : നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ഇന്ന്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് അവതരിപ്പിക്കും. വിലകയറ്റം തടയുന്നതിനും, ധനകമ്മി...

imagesദില്ലി : നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ഇന്ന്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് അവതരിപ്പിക്കും. വിലകയറ്റം തടയുന്നതിനും, ധനകമ്മി കുറക്കുന്നതിനുമുള്ള നടപടികള്‍ ബജറ്റ് മുന്‍മണന നല്‍കുമെന്നാണ് സൂചന. നിക്ഷേപവും, സാമ്പത്തിക വളര്‍ച്ചയും ലക്ഷ്യമിട്ടുള്ള നിര്‍ദ്ദേശങ്ങളും ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

എയിംസിനുള്ള പ്രഖ്യാപനവും, ഫാക്ടിനുള്ള സാമ്പത്തിക സഹായവും എന്‍ഡിഎ ബജറ്റില്‍ നിന്നും കേരളം പ്രതീക്ഷിക്കുന്നു. നികുതി ഘടന പരിഷ്‌കരിച്ച് ഇടത്തരക്കാരുടെ പിന്തുണ ഉറപ്പാക്കാനുള്ള നടപടികളും ഉണ്ടായേക്കും. കാര്‍ഷിക മേഖലക്ക് ഊന്നല്‍ കൊടുത്തു കൊണ്ടുള്ള ബജറ്റായിരിക്കും എന്നാണ് സൂചന. സാധാരണക്കാര്‍ക്ക് പ്രയോജനകരമായ നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഉണ്ടായേക്കും.

sameeksha-malabarinews

അതേസമയം റെയില്‍വേ ബജറ്റിലെ അവഗണനക്കെതിരെ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ മന്ത്രി സദാനന്ദഗൗഡയെ ഇന്ന് നേരില്‍ കണ്ട് പ്രതിഷേധം അറിയിക്കും. ബജറ്റിന്റെ മറുപടി ചര്‍ച്ചയില്‍ കേരളത്തിന് മതിയായ പരിഗണന നല്‍കണമെന്ന് മന്ത്രിയോട് ആവശ്യപ്പെടും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് പ്രതിഷേധം അറിയിക്കുമെന്നും സൂചനയുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!