പൊതു ബജറ്റ്: എല്ലാ മേഖലയിലും വിദേശ നിക്ഷേപത്തിന് പച്ചക്കൊടി

jaitley-new_350_071014104029

ദില്ലി : നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ അവതരിപ്പിച്ചു. രാജ്യം കടുത്ത വെല്ലുവിളികളെ നേരിടുന്നു എന്ന മുഖവുരയോടെയാണ് ജെയ്റ്റ്‌ലി അവതരണം ആരംഭിച്ചത്. ഉയര്‍ന്ന വളര്‍ച്ചയും, കുറഞ്ഞ പണപെരുപ്പ നിരക്കുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ജെയ്റ്റ്‌ലി പറഞ്ഞു.
13:15
ബജറ്റ് അവതരണം പൂര്‍ത്തിയായി

13:12 : കൊച്ചി മെട്രോയ്ക്ക് 467.17 കോടി അനുവദിച്ചു.

13:10 മൊബൈല്‍ ഫോണിന് വില കൂടും. പാക്ക് ചെയ്ത ഭക്ഷണം, ഡയമണ്ട്, സിഗരറ്റ്, ശീതളപാനിയിങ്ങള്‍ എന്നിവയ്ക്ക് വില കൂടും

13:06 . സിഗരറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് വില കുത്തനെ ഉയരും

13:00: കമ്പ്യൂട്ടര്‍, ഇറക്കുമതി ചെയ്യുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, വജ്രം തുടങ്ങിയവയുടെ വില കൂടും.
12:58: മദ്യം, സോപ്പ്, ഫ്‌ളാറ്റ് ടിവി, സോളാര്‍ പാനല്‍, ബാറ്ററി വിലയും കുറയും.
ഭവനവായ്പ പലിശ ഇളവ് 2 ലക്ഷമാക്കി.
ആദായ നികുതി പരിധി 2.5 ലക്ഷമാക്കി ഉയര്‍ത്തി.
12:54: നദീ സംയോജന പദ്ധതിക്ക് 1,000 കോടി.
12:52: ഹിമാലയ പഠനത്തിനായി പ്രതേ്യക സര്‍വ്വകലാശാല.
12:50: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി പ്രതേ്യക വാര്‍ത്താ ചാനല്‍.
12:49: സായുധസേനയുടെ നവീകരണത്തിന് 5,000 കോടി.
12:48: മണിപ്പൂരിന് കായിക സര്‍വ്വകലാശാല.
12:47: അസംഘടിത മേഘലകളുടെ വികസനത്തിന് 1000 കോടി
12:45: വണ്‍റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിക്ക് 1000 കോടി.
12:44: ദേശീയസംസ്ഥാന പാത വികസനത്തിന് 37,000 കോടി രൂപ.

12:30: പിഎഫ് ശമ്പള പരിധി 15.000 രൂപയാക്കി ഉയര്‍ത്തി.

12:29: 1500 കിലോമീറ്റര്‍ ഗ്യാസ് പൈപ്പ് ലൈന്‍ നിര്‍മ്മിക്കും.

12:20: അത്യാധുനിക സോളാര്‍ പദ്ധതിക്ക് 5,000 കോടി രൂപ അനുവദിച്ചു.

12:17: ദേശീയ വ്യവസായ ഇടനാഴിക്ക് പൂനെ ആസ്ഥാനം.
12:15: ഗംഗാ ശുചീകരണത്തിന് 4400 കോടി
തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി.
വസ്ത്ര നിര്‍മ്മാണമേഖലക്ക് പ്രതേ്യക പരിഗണന.
12:13: പതിനാറ് പുതിയ തുറമുഖങ്ങള്‍ നിര്‍മ്മിക്കും.
വിഴിഞ്ഞം തുറമുഖത്തെ കുറിച്ച് പരാമര്‍ശമില്ല.
12:07: കര്‍ഷക സഹായത്തിന് കിസാന്‍ ടീവി

12:06: കാര്‍ഷിക വായ്പക്ക് 8 ലക്ഷം കോടി അനുവദിച്ചു.
12:03: ലൈംഗിക ബോധവല്‍ക്കരണം പാഠ്യപദ്ധതിയില്‍.
കര്‍ഷകര്‍ക്ക് നബാര്‍ഡ് വഴി വായ്പ.
കാലാവസ്ഥാ വ്യതിയാനം പഠിക്കാന്‍ തുക.
12:02: ഓഹരിവിപണിയില്‍ ബജറ്റ് അവതരണത്തെ തുടര്‍ന്ന് വന്‍ ഇടിവ്.
12:00: 2010 ഇന്ത്യ സമ്പൂര്‍ണ്ണ ശുചിത്വ രാജ്യമാകും.
11:58: തെലുങ്കാനയിലും, ഹരിയാനയിലും കാര്‍ഷിക സര്‍വ്വകാശാല.
11:57: കേരളത്തില്‍ എയിംസ് ആവശ്യപ്പെട്ട് സഭയില്‍ കേരള എംപിമാരുടെ പ്രതിഷേധം.

11:55 : രണ്ടാം ഹരിത വിപ്ലവം സാധ്യമാക്കും.

11:45: രാജ്യത്ത് ആകെ 600 കമ്മ്യൂണിറ്റി റേഡിയോസ്റ്റേഷനുകള്‍ സ്ഥാപിക്കും. അഹമ്മദാബാദിലും, ലെക്‌നൗവിലും മെട്രോ.

9 വിമാനത്താവളങ്ങളില്‍ ഈ വിസ.
കുടിവെള്ള പദ്ധതിക്ക് 3600 കോടി.
മദ്രസ്സകളുടെ വികസനത്തിന് 100 കോടി.
മാലിന്യ നിര്‍മ്മാജനത്തിന് 5000 കോടി.
11:41 : ഗ്രാമീണ വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റാര്‍ട്ട് അപ് വില്ലേജ് തുടങ്ങും. സ്ത്രീ സംരംഭകര്‍ക്ക് പ്രതേ്യക പദ്ധതി. സ്ത്രീകളുടെ സുരക്ഷക്ക് വന്‍ നഗരങ്ങള്‍ക്ക് 500 കോടി.
11:38: കേരളത്തിന് ഐടി അനുവദിച്ചു.
11:35 : കേരളത്തിന് എയിംസ് ഇല്ല. 4 സംസ്ഥാനങ്ങള്‍ക്ക് എയിംസ്.
11:34 : എല്ലാ പെന്‍ഷനുകള്‍ക്കും മിനിമം തുക ആയിരം രൂപ.

11:31: ബാങ്കുകള്‍ക്ക് സ്വയം ഭരണം അനുവദിക്കും. പൊതുമേഖല ബങ്കിലെ ഓഹരിജനങ്ങള്‍ക്ക് നേരിട്ട് വാങ്ങാം.

11:29 : രാജ്യത്തിനകത്തെ കള്ളപ്പണം നിയന്ത്രിക്കാന്‍ നടപടി. അന്ധര്‍ക്കായി പ്രതേ്യക കറന്‍സി.
11:27 : ഗുജറാത്തിലെ സര്‍ദാര്‍ പ്രതിമക്ക് 200 കൊടി രൂപ.
11:26 : പ്രതിരോധ മേഖലയില്‍ 49 ശതമാനം വിദേശനിക്ഷേപം.
11:23 : കൃഷി ജലസേചന പദ്ധതിക്കായി 100 കോടി രൂപ അനുവദിച്ചു.
11:21 : നൂറ് ചെറുപട്ടണങ്ങളെ പ്രധാനനഗരങ്ങളുടെ ഉപഗ്രഹ നഗരമാക്കി ഉയര്‍ത്തും.
11:18:സബ്‌സിഡികള്‍ പരിഷ്‌കരിക്കും.

11:16: തെരഞ്ഞെടുക്കപ്പെട്ട മേഖലയില്‍ വിദേശനിക്ഷേപം സ്വീകരിക്കും. പ്രതിരോധ മേഖലയില്‍ വിദേശ നിക്ഷേപം ഉയര്‍ത്തും.

11:13: ചെലവ് നിയന്ത്രിക്കാന്‍ കമമീഷന്‍ രൂപികരിക്കും.
11:11: രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് വര്‍ദ്ധ#ിപ്പിക്കാന്‍ ധീരാമയ നടപടികള്‍ വേണം. വളര്‍ച്ച നിരക്ക് 8 ശതമാനം ഉയര്‍ത്താന്‍ ലക്ഷ്യം.
11:8 : രാജ്യത്ത് പണപെരുപ്പം നിയന്ത്രിക്കും.
11:04 : ബജറ്റ് അവതരണം തുടങ്ങി.
10:40 : ബജറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.
10:15 : കേന്ദ്ര മന്ത്രിസഭായോഗം തുടങ്ങി.
10:00 : ബജറ്റ് അവതരിപ്പിക്കുന്നതിന് അരുണ്‍ ജെയ്റ്റ്‌ലി എത്തി.
9:0 :11മണിയോടെ അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് അവതരണം ആരംഭിക്കാന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
8:50: നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യത്തെ കന്നി ബജറ്റ് അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കും.

Share news
error: Content is protected !!
Scroll to Top