പരപ്പനങ്ങാടി: ബി.എസ്.എന്‍.എല്‍ മൊബൈല്‍ ടവറില്‍ നിന്നും ആര്‍ എഫ് കേബിള്‍ കളവ് ചെയ്ത കേസില്‍ രണ്ട് പേരെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. തേഞ്ഞിപ്പലം നിരോല്‍പാലം കുന്നപ്പുള്ളി വീട്ടില്‍ ശ്രീ നിലയം ബിജു (39), ഊരകം ഓ ക്കെ മുറി കുറ്റാളൂര്‍ തിരുത്തി ഹൗസില്‍ സന്തോഷ് (42) എന്നിവരാണ് അറസ്റ്റിലായത്. കട്ട് ചെയ്ത് സൂക്ഷിച്ച മോഷണം ചെയ്ത കേബിളുകളും കണ്ടെത്തി. ചെട്ടിപ്പടിയിലുള്ള ബി.എസ്.എന്‍.എല്‍ മൊബൈല്‍ ടവറില്‍ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി സമയത്ത് ഏകദേശം 1,20000 രൂപയുടെ 30 മീറ്റര്‍ നീളമുള്ള ആര്‍ എഫ് കേബിള്‍ 6 എണ്ണം കളവ് ചെയ്തത്.
രാത്രിയില്‍ ഒരു നാനോ കാറിലാണ് കേബിള്‍ കൊണ്ടുപോയത് എന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. ഇരുവരും ടവര്‍ നിര്‍മ്മാണവുമായും കേബിള്‍ വര്‍ക്കുകളും ആയി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്.
പോലീസ് സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ ജിനേഷ് കെ ജെ, സബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ ആര്‍ യു, രാജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാമചന്ദ്രന്‍, അനില്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ മുജീബ് റഹ്‌മാന്‍, രഞ്ജിത്ത് എന്നിവരും ഉണ്ടായിരുന്നു
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




