Section

malabari-logo-mobile

കൈവശാവകാശ രേഖയ്ക്ക് കൈക്കൂലി: വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍

HIGHLIGHTS : Bribe for possession deed: Village officer caught in Vigilance

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ വിജിലന്‍സ് സംഘം കൈയ്യോടെ പിടികൂടി. മലപ്പുറം ജില്ലയിലെ വഴിക്കടവ് വില്ലേജ് ഓഫീസിലെ വില്ലേജ് ഓഫീസറായ സമീറിനെയാണ് വിജിലന്‍സ് സംഘം ഇന്നലെ ഉച്ചയോടെ പിടികൂടിയത്.

കൈവശവകാശ രേഖ നല്‍കുന്നതിനായി ബിജു എല്‍ സി എന്ന വഴിക്കടവ് സ്വദേശിയായ വ്യക്തിയോട് ആയിരം രൂപയാണ് വില്ലേജ് ഓഫീസറായ സമീര്‍ കൈക്കൂലി വാങ്ങിയത്. എന്നാല്‍ ബിജു വിവരം വിജിലന്‍സ് സംഘത്തെ അറിയിക്കുകയായിരുന്നു.

sameeksha-malabarinews

വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലാണ് വിജിലന്‍സ് സംഘം വഴിക്കടവ് വില്ലേജ് ഓഫീസില്‍ എത്തിയത്. എന്നാല്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുള്ളത് അറിയാതെ വില്ലേജ് ഓഫീസര്‍ കൈക്കൂലി വാങ്ങുകയായിരുന്നു. പിന്നാലെ വില്ലേജ് ഓഫീസറുടെ മുറിയില്‍ കയറിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തിനെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!